സോഫിയ: ഇന്ത്യന്‍ യാത്രക്കാരന്‍റെ അതിക്രമം സഹിക്കാനാവാതെ എയര്‍ ഫ്രാന്‍സ് വിമാനം യാത്രാ മധ്യേ അടിയന്തരമായി ഇറക്കിയതായി ബള്‍ഗേറിയന്‍ അധികൃതര്‍. പാരീസില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് തിരിച്ച വിമാനമാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ബള്‍ഗേറിയയിലെ സോഫിയ വിമാനത്താവളത്തില്‍ ഇറക്കേണ്ടി വന്നത്.
വിമാനം പറന്നുയര്‍ന്നതോടെ യാത്രക്കാരന്‍ മറ്റ് യാത്രക്കാരോട് തര്‍ക്കിക്കുകയും ഫ്ലൈറ്റ് അറ്റന്‍ഡന്‍റിനെ കൈയേറ്റം െചയ്യുകയും കോക്പിറ്റ് വാതിലില്‍ മുഷ്ടി ചുരുട്ടി ഇടിക്കുകയും ചെയ്തതായി ബള്‍ഗേറിയന്‍ അധികൃതര്‍ വ്യക്തമാക്കി.
അതിക്രമം അതിരു കടന്നതോടെ വിമാനം അടിയന്തരമായി താഴെയിറക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
യാത്രക്കാരന്‍റ പേര് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഇയാളെ വിമാനത്തില്‍നിന്ന് പുറത്താക്കുകയും യാത്ര തുടരുകയും ചെയ്തു.
വിമാനത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന വിധം പെരുമാറിയതിന് യാത്രക്കാരനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരും.
യാത്രക്കാരന്‍റെ അതിക്രമവും അതിന് പിന്നിലെ ലക്ഷ്യത്തെ കുറിച്ചും അന്വേഷിച്ചു വരികയാണെന്നും പെരുമാറ്റ ദൂഷ്യത്തിന് യുക്തിസഹമായ വിശദീകരണമില്ലെന്നും ഫ്രാന്‍സ് ദേശീയ അേന്വഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍ ഇവൈലോ ആന്‍ജലോവ് പറഞ്ഞു.
ഇന്ത്യക്കാരന്റെ അതിക്രമം സഹിക്കവയ്യാതെ എയർഫ്രാൻസ് വിമാനം അടിന്തിരമായി നിലത്തിറക്കി
Read Time:2 Minute, 3 Second