അമ്ബലപ്പുഴ : അന്തരീക്ഷതാപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാല്‍ പെട്ടെന്നു പിരിഞ്ഞുപോകാന്‍ സാധ്യതയുള്ളതിനാല്‍ വാങ്ങിയാലുടന്‍ തണുപ്പിച്ചുസൂക്ഷിക്കണമെന്ന് ‘മില്‍മ’യുടെ മുന്നറിയിപ്പ് .
“ശീതീകരണസംവിധാനമില്ലാത്തവര്‍ പാല്‍ വാങ്ങിയാലുടന്‍ തിളപ്പിച്ചുസൂക്ഷിക്കണം. ഒരു കാരണവശാലും പാലും തൈരും അന്തരീക്ഷ ഊഷ്മാവിലോ, വെള്ളത്തിലിട്ടോ സൂക്ഷിക്കരുത്. അന്തരീക്ഷ ഊഷ്മാവില്‍ ഏറെനേരം സൂക്ഷിച്ചതിനുശേഷം ശീതീകരണസംവിധാനത്തില്‍ പിന്നീട്, സൂക്ഷിച്ചാലും പാലും തൈരും കേടാവും.
തുടര്‍ച്ചയായി എട്ടുഡിഗ്രി സെല്‍ഷ്യസില്‍ താഴെ സൂക്ഷിച്ചെങ്കില്‍ മാത്രമേ നിശ്ചിതസമയം കേടുകൂടാതെ ഇരിക്കൂ. ശീതീകരണ സംവിധാനത്തില്‍ സൂക്ഷിക്കുന്ന അംഗീകൃത ഏജന്‍സികളില്‍നിന്ന് പാലും തൈരും വാങ്ങാന്‍ ഉപഭോക്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം .” പുന്നപ്ര മില്‍മ ഡെയറി മാനേജര്‍ വി.എസ്.
മുരുകന്‍, മാര്‍ക്കറ്റിങ് സെല്‍ മാനേജര്‍ ബി. സുരേഷ്‌കുമാര്‍ എന്നിവര്‍ അറിയിച്ചു.
ശീതീകരണസംവിധാനമില്ലാത്തവര്‍ പാല്‍ വാങ്ങിയാലുടന്‍ തിളപ്പിച്ചുസൂക്ഷിക്കണം; മില്‍മ’യുടെ മുന്നറിയിപ്പ്
Read Time:1 Minute, 31 Second