കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 6ന് ഫലപ്രഖ്യാപനം മെയ് 2ന്

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 6ന് ഫലപ്രഖ്യാപനം മെയ് 2ന്

0 0
Read Time:2 Minute, 16 Second

ന്യൂഡല്‍ഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 6ന് ഫലപ്രഖ്യാപനം മെയ് 2ന്. കേരളത്തില്‍ ഒറ്റഘട്ടം മാത്രമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്നും കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണര്‍ സുനില്‍ അറോറ അറിയിച്ചു. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ 6 ന് തന്നെ നടക്കും.
പരാതികള്‍ അറിയിക്കാന്‍ പ്രത്യേക ടോള്‍ഫ്രീ നമ്ബര്‍ ഉണ്ടാകും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് മണ്ഡലത്തില്‍ 30.8 ലക്ഷം രൂപ ചെലവാക്കാം.

പശ്ചിമബംഗാള്‍, തമിഴ്​നാട്​, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ്​ തീയതിയും ​പ്രഖ്യാപിച്ചു. പരീക്ഷകളും ഉത്സവങ്ങളും കണ​ക്കിലെടുത്താണ്​ തീയതി തീരുമാനിച്ചത്​.
അഞ്ച്​ ഇടങ്ങളിലായി 18.86 കോടി വോട്ടര്‍മാരാണുള്ളത്​.
ആകെ 824 മണ്ഡലങ്ങള്‍.
ആകെ 2.7 ലക്ഷം പോളിങ്​ ബൂത്തുകള്‍​.
കേരളത്തില്‍ 40,771 പോളിങ്​ സ്​റ്റേഷനുകളാണുള്ളത്​.
80 വയസ്സിന്​ മുകളിലുള്ളവര്‍ക്ക്​ പോസ്റ്റല്‍ വോട്ട്​ സൗകര്യമുണ്ടാകും.
കോവിഡ്​ സാഹചര്യം കണക്കിലെടുത്ത്​ വോട്ടിങ്​ സമയം ഒരു മണിക്കൂര്‍ നീട്ടും.
വിരമിച്ച ഉദ്യോഗസ്​ഥര്‍ നിരീക്ഷകരാകും.
പ്രചാരണ വാഹന റാലിക്ക്​ അഞ്ച്​ വാഹനങ്ങള്‍ മാത്രം.
പത്രിക നല്‍കാന്‍ സ്​ഥാനാര്‍ത്ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. ഓണ്‍ലൈനായും പത്രിക നല്‍കാം.
വീട്​ കയറിയുള്ള ​പ്രചാരണത്തിന്​ അഞ്ച്​ പേര്‍ മാത്രം മതി.
ആയിരം വോട്ടര്‍മാര്‍ക്ക്​ ഒരു ബൂത്തായിരിക്കും.
എല്ലാ ബൂത്തുകളും കെട്ടിടത്തിന്‍റെ താ​ഴെ നിലയിലാകും.
ദീപക്​ മിശ്ര കേരളത്തിലെ പൊലീസ്​ നിരീക്ഷകന്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!