വധശിക്ഷയ്ക്ക് കാത്തു നില്‍ക്കവെ ഇറാനിയന്‍ യുവതി ഹൃദയാഘാതം മൂലം മരിച്ചു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഹറ ഇസ്മയിലിയാണ് തൂക്കിലേറ്റുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്ബ് ഹൃദയാഘാതം മൂലം മരിച്ചത്. സഹ്റയ്ക്കൊപ്പം തൂക്കിലേറ്റാന്‍ വിധിച്ച മറ്റ് 16 പേരെ തൂക്കിലേറ്റുന്നത് കണ്ട് ഭയന്നു പോയ ഇവര്‍ക്ക് ഹൃദയാഘാതം ഉണ്ടാവുകയും വധശിക്ഷയ്ക്ക് തൊട്ടു മുന്നേ മരണം സംഭവിക്കുകയും ആയിരുന്നു.
ക്വിസാസ് എന്ന ശരിയാ നിയമ പ്രകാരമായിരുന്നു സഹ്റയെ വധശിക്ഷയ്ക്ക് വിധിച്ചത്.
ഈ നിയമ പ്രകാരം കൊലചെയ്യപ്പട്ട ഭര്‍ത്താവിന്റെ അമ്മ എത്തിയാണ് വധശിക്ഷ നടപ്പിലാക്കിയത്. സഹ്റ ഹൃദയാഘാതംമൂലം മരിച്ചെങ്കിലും നിയമം നടപ്പിലാക്കുന്നതിന് വേണ്ടി തൂക്കിലേറ്റി. ക്വിസാസ് നിയമപ്രകാരം സെഹ്റയെ തൂക്കിലേറ്റിയപ്പോള്‍ ഭര്‍ത്താവിന്റെ മാതാവ് കസേര വലിക്കുകയും ചെയ്തു.
ഭര്‍ത്താവിന്റെ നിരന്തമുള്ള ദേഹോപദ്രവം സഹിക്കാനാവാതെയാണ് സെഹ്റ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. സെഹ്റയേയും മകളേയും ഇയാള്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായി ഇറാനിയന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രണ്ട് മക്കളുടെ അമ്മ കൂടിയായ സെഹ്റയെ മറ്റുള്ളവരെ തൂക്കി കൊല്ലുമ്ബോള്‍ ആ കാഴ്ചകാണാന്‍ മറ്റ് 16 പേര്‍ക്ക് പിന്നിലായി വരിയായി നിര്‍ത്തുകയായിരുന്നു.
ഇത് കണ്ട് ഭയചകിതയായ ഇസ്മയിലിക്ക് ഹൃദയാഘാതം സംഭവിക്കുക ആയിരുന്നു. എങ്കിലും മൃതദേഹം കഴുമരത്തിലേറ്റുകയും അമ്മായിഅമ്മ ജീവനറ്റ ശരീരത്തിന് താഴെ വച്ചിരുന്ന കസേര എടുത്ത് മാറ്റുകയും ആയിരുന്നു. ശരിയാ നിയമം ആയ ക്വിസാസ് അനുസരിച്ച് ഇരയാകപ്പെട്ട ആളിനോ ആളുടെ കുടുംബാംഗത്തിനോ നിയമത്തില്‍ ശിക്ഷാ നിയമം നടപ്പാക്കുന്നതില്‍ പങ്കാളിയാകാം. എന്നാല്‍ ഇതാദ്യമായാണ് ഇറാനില്‍ ഒരു ദിവസം ഇത്രയധികം പേരെ തൂക്കിലേറ്റുന്നത്.
വധശിക്ഷ നടപ്പാക്കുന്നതിന് മിനിറ്റുകൾ മുമ്പ് യുവതി ഹൃദയാഘാതം മൂലം മരിച്ചു; നിയമം നടപ്പാക്കാൻ മൃതദേഹം തൂക്കിലേറ്റി ഭരണകൂടം
Read Time:2 Minute, 48 Second


