ദുബൈ: എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ദുബൈ വിമാനത്താവളത്തില്‍ തിരിച്ചറിയല്‍ രേഖയായി ഇനി മുഖവും കൃഷ്ണമണിയും. എമിഗ്രേഷന് പുറമേ എമിറ്റേറ്റ്‌സ് ലോഞ്ചിലേക്കുള്ള പ്രവേശനം, ഫ്‌ളൈറ്റ് ബോര്‍ഡിങ് വരെയുള്ള കാര്യങ്ങള്‍ക്ക് എവിടെയും രേഖകള്‍ കാണിക്കുകയോ ടച്ച് ചെയ്യുകയോ ചെയ്യാതെ കടന്നു പോകാം.
ബയോമെട്രിക് പാസഞ്ചര്‍ ജേര്‍ണി എന്ന് പേരിട്ടിട്ടുള്ള പുതിയ പദ്ധതി ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ തിരക്കില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും. എമിറേറ്റ്‌സ് യാത്രക്കാര്‍ക്കായാണ് തുടക്കത്തില്‍ ഈ പദ്ധതി. ചെക്ക് ഇന്‍, പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ സോണ്‍ ക്രോസിങ്, ഫ്‌ളൈറ്റ് ബോര്‍ഡിങ് എന്നിവ ജീവനക്കാരുമായി ബന്ധപ്പെടാതെ തന്നെ പൂര്‍ത്തിയാക്കാനാവും. ഇതിനായി ഒരുക്കിയ 122 സ്മാര്‍ട്ട് ഗേറ്റുകള്‍ വഴി അഞ്ചു മുതല്‍ ഒമ്പത് സെക്കന്റുകള്‍ക്കുള്ളില്‍ ഒരു യാത്രക്കാരന് നടപടി പൂര്‍ത്തീകരിച്ച് കടന്നു പോവാം.
യാത്രക്കാര്‍ക്ക് സാധാരണ രീതിയില്‍ എമിറേറ്റ് ഐഡി കാണിച്ചോ അല്ലെങ്കില്‍ മുഖം കാണിച്ചോ സ്മാര്‍ട്ട് ഗേറ്റ് വഴി കടന്നു പോകാമെന്ന് പോര്‍ട്ട് അഫയേഴ്‌സ് അസിസ്റ്റന്റ് ജനറല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ തലാല്‍ അഹ്‌മദ് അല്‍ ശന്‍ഖിതി പറഞ്ഞു. സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ഉപയോഗിക്കുന്നതിന് യാത്രക്കാര്‍ എമിറേറ്റ്‌സ് ചെക്ക് ഇന്നില്‍ ബയോമെട്രിക്ക് ഡാറ്റ നല്‍കി രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് യാത്രക്കാരന് രേഖകളോ ബോര്‍ഡിങ് പാസോ ഇല്ലാതെ വിമാനത്തിലേക്ക് നടന്നു പോകാവുന്നതാണ്.
ഫേസ് റെക്കഗ്നിഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത് ഇങ്ങിനെ
1. ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ എത്തി എമിറേറ്റസ് ചെക്ക് ഇന്നില്‍ രജിസ്റ്റര്‍ ചെയ്യുക
2. ആദ്യത്തെ തവണ, മുഖത്തിന്റെയും കൃഷ്ണമണിയുടെയും രേഖകള്‍ ബയോമെട്രിക് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടും
3. രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ വഴി കടന്നു പോവാം
4. പാസ്‌പോര്‍ട്ട് പോക്കറ്റില്‍ സൂക്ഷിക്കണം. ഗേറ്റ് തുറക്കുന്നതിന് സ്മാര്‍ട്ട് ഗേറ്റിലെ കാമറയിലുള്ള പച്ച പുള്ളിയിലേക്ക് നോക്കണം
5. ബോര്‍ഡിങ് ഗേറ്റിലും രേഖകള്‍ കാണിക്കാതെ ഇതേ സംവിധാനം ഉപയോഗിക്കാം
6. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് എമിറേറ്റ്‌സ് ബിസിനസ് ലോഞ്ചിലേക്ക് ബോര്‍ഡിങ് പാസില്ലാതെ പ്രവേശിക്കാം

ഇനി ദുബൈ വിമാനത്താവളത്തില്‍ നിങ്ങളുടെ മുഖമാണ് പാസ്‌പോര്‍ട്ട്
Read Time:3 Minute, 29 Second