മഞ്ചേശ്വരം:
കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ന് മുതൽ കർണ്ണാടകത്തിലേക്കുള്ള അതിര്‍ത്തികളടച്ച് കര്‍ണാടക സർക്കാർ. കാസര്‍ഗോഡ് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച് മറ്റെല്ലാം അടച്ചു. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി.ഇതിനെതിരെ മുസ്ലിം യൂത്ത് ലീഗ്,കോൺഗ്രസ് പ്രവർത്തകർ തലപ്പാടിയിൽ പ്രതിശേധം നടത്തുകയാണ്. അതിര്‍ത്തി കടന്ന് പോകേണ്ട വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. മഞ്ചേശ്വരം താലൂക്ക് ആശുപത്രിയ്ക്കടുത്തുള്ള കേന്ദ്രത്തിൽ കോവിഡ് ടെസ്റ്റ് ചെയ്യാൻ വിദ്യാർത്ഥികളുടെയും,മറ്റും നീണ്ട ക്യൂ നിൽക്കുന്നതും എല്ലാവർക്കും ഒരു ദിവസം കോവിഡ് ടെസ്റ്റ് സൗകര്യമില്ലാത്തതും ജനങ്ങളെ കൂടുതൽ വലയ്ക്കുന്നു.
ബസ് യാത്രക്കാര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ക്ക് നിയന്ത്രണമില്ല.
വയനാട് ബാവലി ചെക്ക്പോസ്റ്റില്‍ കേരള വാഹനങ്ങള്‍ തടഞ്ഞത് വാക്കുതര്‍ക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ കര്‍ണാടക കേരളത്തില്‍ നിന്നുള്ള അതിര്‍ത്തി റോഡുകളില്‍ മണ്ണിട്ട് വഴി തടഞ്ഞത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.
ദക്ഷിണ കന്നഡയോട് ചേര്‍ന്നുള്ള അതിര്‍ത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇതില്‍ 13 ഇടത്തും പാത അടച്ചിട്ടുണ്ട്. തലപ്പാടി ഉള്‍പ്പെടെയുള്ള നാല് പാതകളില്‍ കര്‍ശന നിയന്ത്രണമാണ്.

വീണ്ടും അതിർത്തികളടച്ച് കർണ്ണാടക ; പ്രതിശേധം ആളിക്കത്തുന്നു
Read Time:2 Minute, 31 Second