യുഎഇ സിം കാർഡ് വില്ലനായേക്കാം; സിം കാർഡ് അബുദാബി അതിർത്തി കടന്നെത്തിതിയതിന് കിട്ടിയത് വൻ പിഴ

യുഎഇ സിം കാർഡ് വില്ലനായേക്കാം; സിം കാർഡ് അബുദാബി അതിർത്തി കടന്നെത്തിതിയതിന് കിട്ടിയത് വൻ പിഴ

0 0
Read Time:2 Minute, 29 Second

അബുദാബി:

അബൂദബിയിൽ ഒരു ആൾക്ക് വലിയ തുക പിഴ ലഭിച്ചതായി ഫോണിൽ മെസേജ് വന്നു . വിവരം അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് കോവിഡ് പരി ശോധന നടത്താതെ അബൂദബിയിലേക്ക് പ്രവേശിച്ചതിനാണ് പിഴയിട്ടതെന്ന് . അടുത്തകാലത്തൊന്നും അബൂദബി വിട്ട് പുറത്തുപോകാത്ത ഇയാൾക്ക് ഫൈൻ വന്നപ്പോൾ വിവരം അന്വേഷിച്ച് അധികൃതരെ സമീപിച്ചു . ഇദ്ദേഹത്തിന്റെ പേരിലുള്ള മൊബൈൽ നമ്പർ അതിർത്തികടന്നതിനാണ് പിഴ എന്നായിരുന്നു മറുപടി . ഇയാളുടെ പേരിലുള്ള സിം കാർഡ് ഉപയോഗിക്കുന്ന മറ്റൊരു വ്യക്തി ദുബൈയിലേക്ക് പോയിരുന്നു . ഈ സിം കാർഡാണ് വില്ലനായത്.ഒറ്റപ്പെട്ട സംഭവമല്ല . നിരവധി പേരാണ് ഇങ്ങനെ കുരുക്കിൽ വീഴുന്നത് . ഇത്തരം പിഴ വന്നാൽ എന്തുചെയ്യും . അധികൃതർക്ക് അപേക്ഷ നൽകാം എന്നത് മാത്രമാണ് ചെയ്യാൻ കഴിയുക . കുറ്റക്കാരല്ലാത്തവരെ വെറുതെ വിടുന്ന യു.എ.ഇയുടെ മനസലിവ് തുണയാകുമെന്ന് കരുതാം . www.pp.gov.ae എന്ന സൈറ്റ് വഴിയാണ് ഇളവിന് അപേക്ഷിക്കേണ്ടത് .ഈ സൈറ്റിന്റെ ഹോം പേജിൽ grievance against covid19 fine എന്നൊരു ലിങ്ക് കാണാം.ഈ ലിങ്ക് വഴി കാരണം കാണിച്ചു അപേക്ഷ സമർപ്പിക്കാം.
കാരണം വ്യക്തമാക്കിയുള്ള ലെറ്റർ , ഫോൺ ഉപയോഗിച്ചയാളുടെ കത്ത് , അതിർത്തി കടന്ന സമയത്തും ശേഷവും അവർ എടുത്ത കോവിഡ് ടെസ് ഫലം , എമിറേറ്റ്സ് ഐ.ഡി , വിസ , ഇമെയിൽ തുടങ്ങിയവ അപ്ലോഡ് ചെയ്യണം . നിലവിൽ പിഴ ഈടാക്കാൻ തുടങ്ങിയിട്ടില്ല . ഇത് നടപ്പാക്കുന്നതോടെ വിസ കാൻസലേഷൻ പോലുള്ള നടപടിക ൾ പോലും നേരിടേണ്ടി വന്നേക്കാം.
നാം ശ്രദ്ധിക്കേണ്ട കാ ര്യം നമ്മുടെ പേരിലുള്ള സിം കാർഡ് ആർക്കും നൽകരുത് എന്നതാണ്,ഇങ്ങിനെ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സിം കാർഡ് വില്ലനായേക്കാം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!