ദുബൈ: മറ്റ് എമിറേറ്റുകള്‍ക്ക് പിന്നാലെ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കി ഫുജൈറയും ഉമ്മുല്‍ ഖുവൈനും. ദുബൈ, ഷാര്‍ജ, അബൂദബി, അജ്മാന്, റാസല്‍ ഖൈമ എമിറേറ്റുകള്‍ നേരത്തേതന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഫുജൈറയിലും ഉമ്മുല്‍ ഖുവൈനിലും നിയന്ത്രണം ശക്തമാക്കിയിരുന്നില്ല. ഇരു എമിറേറ്റുകളിലും കൂട്ടം ചേരലുകള്‍ നിരോധിച്ചു.
ഫുജൈറയില്‍ പൊതു ബീച്ചുകളിലും പാര്‍ക്കിലും പ്രവേശിക്കാവുന്നവരുടെ ശേഷി 70 ശതമാനമായി കുറച്ചു. ഷോപ്പിങ് മാളില്‍ 60 ശതമാനം പേര്‍ക്ക് പ്രവേശിക്കാം.
തിയറ്ററിലും ജിംനേഷ്യങ്ങളിലും സ്വിമ്മിങ് പൂളിലും പൊതുഗതാഗത സംവിധാനങ്ങളിലും 50 ശതമാനം പേര്‍ക്കാണ് അനുമതി. സംഗീത പരിപാടികളും കൂടിച്ചേരലുകളും നിരോധിച്ചു. റസ്റ്റാറന്റുകളിലും കഫെകളിലും രണ്ട് മീറ്റര്‍ അകലം പാലിക്കണം. ഒരു ടേബ്ളില് നാലുപേര്‍ മാത്രം. സേവന മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ രണ്ടാഴ്ച കൂടുേമ്ബാള് പി.സി.ആര് പരിശോധന നടത്തണം. വാക്സിന് സ്വീകരിച്ചവര്‍ക്ക് പരിശോധന ആവശ്യമില്ല.
ഉമ്മുല്‍ ഖുവൈനിലും പൊതുപരിപാടികള്‍ക്ക് വിലക്കുണ്ട്. ഷോപ്പിങ് മാളുകളില്‍ 60 ശതമാനം പേര്‍ക്ക് പ്രവേശിക്കാം. തിയറ്റര്‍, ജിംനേഷ്യം, നീന്തല്‍ക്കുളം, സ്വകാര്യ ബീച്ച് എന്നിവിടങ്ങളില്‍ 50 ശതമാനം പേര്‍ക്ക് പ്രവേശിക്കാം. പാര്‍ക്കിലും ബീച്ചിലും 70 ശതമാനം പേര്‍ക്കെത്താം. വിവാഹത്തിന് 10 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും പങ്കെടുക്കാം. ഹോട്ടലുകളില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണമെന്നും മേശയില്‍ നാല് പേരില്‍ കൂടുതല്‍ ഇരിക്കരുതെന്നും ഉമ്മുല്‍ ഖുവൈന്‍ ദുരന്ത നിവാരണ സമിതി അറിയിച്ചു.
യു.എ.ഇയിലെ ഏറ്റവും ഉയരത്തിലുള്ള റസ്റ്റാറന്റ് അടച്ചു
റാസല്‍ഖൈമ: യു.എ.ഇയിലെ ഏറ്റവും ഉയരത്തിലുള്ള റാക് ജബല്‍ ജെയ്സിലെ റസ്റ്റാറന്റ് താല്‍ക്കാലികമായി അടച്ചു. കോവിഡ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായാണ് നട;പടി. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് സമുദ്രനിരപ്പില്‍നിന്ന് 1484 ഉയരത്തില്‍ ജൈസ് മലനിര പ്രദേശത്ത് പ്യൂറോ റസ്റ്റാറന്റ് പ്രവര്‍ത്തനം തുടങ്ങിയത്. കോവിഡ് വ്യാപന പ്രതിരോധ നടപടികള്‍ കര്‍ശനമാക്കിയ റാസല്‍ഖൈമയില്‍ പൊലീസ് സേവനത്തിനും പി.സി.ആര് പരിശോധന നിര്‍ബന്ധമാക്കി.
പൊലീസ് കേന്ദ്രങ്ങളില്‍ സേവനം ലഭിക്കണമെങ്കില്‍ ഇനി മുതല്‍ പി.സി.ആര് നെഗറ്റിവ് ഫലം നിര്‍ബന്ധമാണെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നേരത്തെ എമിഗ്രേഷന്‍, സാമ്ബത്തിക വികസനവകുപ്പ് തുടങ്ങിയിടങ്ങളില്‍ കയറുന്നതിനും കോവിഡ് പരിശോധന ഫലം റാസല്‍ഖൈമയില്‍ നിര്‍ബന്ധമാക്കിയിരുന്നു.
ഫുജൈറയിലും,ഉമ്മുൽ ഖുവൈനിലും കൂടുതൽ നിയന്ത്രണങ്ങൾ
Read Time:5 Minute, 5 Second