മലപ്പുറം: സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ 42 ശതമാനവും ഇരുചക്രവാഹന യാത്രക്കാര്‍. 2020 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള പൊലീസ് ക്രൈം റൊക്കോഡ്സിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ 1249 പേര്‍ക്കാണ് ഇരുചക്ര വാഹനാപകടങ്ങളില്‍ ജീവന് പൊലിഞ്ഞത്.
970 പേര് ബൈക്കപകടങ്ങളിലും 269 പേര് സ്കൂട്ടര്‍ അപകടങ്ങളിലും മരിച്ചു. 2019ല്‍ ആകെ വാഹനാപകട മരണങ്ങളില്‍ ഇരുചക്ര വാഹന യാത്രക്കാര്‍ 40 ഉം 2018ല്‍ 38 ഉം ശതമാനമായിരുന്നു.
2020ല്‍ ലോക്ഡൗണില്‍ അപകടനിരക്കും മരണനിരക്കും കുറെഞ്ഞങ്കിലും ലോക്ഡൗണ്‍ പിന്‍വലിച്ചശേഷം കുത്തെന കൂടിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
2020 ഏപ്രിലില്‍ 354 അപകടങ്ങളില്‍ 52 േപര് മരിച്ചേപ്പാള് ഡിസംബറില്‍ 2323 അപകടങ്ങളിലായി 370 ജീവനുകള്‍ നഷ്ടപ്പെട്ടു.
11,831 ഇരുചക്രവാഹനങ്ങളാണ് 2020ല്‍ അപകടത്തില്‍പെട്ടത്. 9046 ബൈക്കുകളും 2785 സ്കൂട്ടറുകളും. സംസ്ഥാനത്ത് ഇക്കാലയളവില്‍ 27,877 വാഹനാപകടങ്ങളിലായി 2979 പേരാണ് ആകെ മരിച്ചത്.
സംസ്ഥാനത്ത് അപകടത്തില്‍പെടുന്നവയില്‍ കാറുകളാണ് രണ്ടാമത്. ഒരു വര്‍ഷത്തിനിടെ 7729 കാറപകടങ്ങളില്‍ 614 പേര് മരിച്ചു. 1192 ലോറി അപകടംവരുത്തി 614 പേരും 2458 ഒാേട്ടാ അപകടങ്ങളില്‍ 146 പേരും 713 സ്വകാര്യ ബസപകടങ്ങളില്‍ 105 പേരും 520 മിനി ലോറി അപകടങ്ങളില്‍ 86 പേരും 414 ടിപ്പര്‍ ലോറി അപകടങ്ങളില്‍ 70 പേരും 349 മീഡിയം ചരക്കുവാഹന അപകടങ്ങളില്‍ 53 പേരും 296 കെ.എസ്.ആര്.ടി.സി ബസുകളില്‍ 52 പേരും ഒരുവര്‍ഷത്തിനിടെ മരിച്ചു.
103 അപകടങ്ങളില്‍ വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. അജ്ഞാത വാഹനമിടിച്ച് മരിച്ചത് 24 പേര്. അപകടം വരുത്തുന്നതില്‍ ആംബുലന്‍സുകളും പിന്നിലല്ല.
129 ആംബുലന്‍സ് അപകടങ്ങളില്‍ 22 പേരാണ് മരിച്ചത്. 18ഉം സ്വകാര്യ ആംബുലന്സുകളായിരുന്നു.