ടോള്‍ പ്ലാസകളില്‍ ഇന്നു മുതല്‍ ഫാസ്ടാ​ഗ് നിര്‍ബന്ധം;ഇല്ലാത്ത വാഹനങ്ങള്‍ ഇരട്ടിത്തുക ടോള്‍ നല്‍കണം

ടോള്‍ പ്ലാസകളില്‍ ഇന്നു മുതല്‍ ഫാസ്ടാ​ഗ് നിര്‍ബന്ധം;ഇല്ലാത്ത വാഹനങ്ങള്‍ ഇരട്ടിത്തുക ടോള്‍ നല്‍കണം

0 0
Read Time:2 Minute, 53 Second

കൊച്ചി: ദേശിയ പാതകളിലെ ടോള്‍ പ്ലാസകളില്‍ ഇന്നു മുതല്‍ ഫാസ്ടാ​ഗ് നിര്‍ബന്ധമാക്കി. ഇനിമുതല്‍ ഫാസ്ടാ​ഗ് ഇല്ലാത്ത വാഹനങ്ങള്‍ ഇരട്ടിത്തുക ടോള്‍ നല്‍കേണ്ടതായി വരും. മൂന്ന് മാസമായി നീട്ടി നല്‍കിയ ഇളവാണ് ഇതോടെ അവസാനിക്കുന്നത്. ഇനി നീട്ടി നല്‍കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിനാണ് ഫാസ്ടാ​ഗ് നടപ്പാക്കുന്നത്. തുടര്‍ന്ന് ഇളവുകള്‍ നല്‍കി. 2021 ജനുവരി ഒന്നു മുതല്‍ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ നേരത്തെയുള്ള ഉത്തരവ്. പിന്നീടത് ഫെബ്രുവരി 15-ലേക്ക് നീട്ടുകയായിരുന്നു. വാഹനങ്ങളില്‍ ഫാസ്ടാഗ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കിലും പ്രവര്‍ത്തിക്കാത്ത ഫാസ്ടാഗാണെങ്കിലും പിഴ നല്‍കേണ്ടി വരും.

ഇരട്ടി നിരക്കിന് തുല്യമായ പിഴയായിരിക്കും ചുമത്തുകയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

വാഹന ഉടമകള്‍ മുന്‍കൂര്‍ പണമടച്ച്‌ എടുക്കുന്ന പ്രത്യേക അക്കൗണ്ടാണ് ഫാസ്ടാ​ഗ്. വാഹനം ടോള്‍ പ്ലാസയുടെ നിശ്ചിത ദൂരത്തെത്തുമ്ബോള്‍, വിന്‍ഡ് സ്‌ക്രീനില്‍ പതിപ്പിച്ച ഇലക്‌ട്രോണിക് ചിപ്പിലൂടെ ടോള്‍ പ്ലാസയിലെ സ്കാനര്‍ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷനിലൂടെ ടോള്‍ തുക ഈടാക്കും. വാഹനം ടോള്‍ പ്ലാസ കടക്കുമ്ബോള്‍ത്തന്നെ ഈടാക്കിയ തുകയുടെ വിവരം ഉടമയുടെ മൊബൈലിലെത്തും. ഇതിലൂടെ മൂന്ന് സെക്കന്റുകൊണ്ട് പണമടച്ച്‌ ടോള്‍പ്ലാസ കടക്കാനാവും.

ദേശീയ പാതകളിലെ എല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് സംവിധാനമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഡിജിറ്റല്‍ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനും കാത്തിരിപ്പ് സമയവും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും ടോള്‍ പ്ലാസകളിലൂടെ തടസമില്ലാതെ കടന്നു പോകുന്നതിനും ഫാസ്ടാഗിലേക്കുള്ള മാറ്റം സഹായിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!