തിരുവനന്തപുരം: അമിതവേഗവും സിഗ്നല്‍ ലംഘനവും കണ്ടെത്താനുള്ള കാമറകള്‍ ഇനി പഴങ്കഥ. പുകപരിശോധന സര്ട്ടിഫിക്കറ്റില്ലാത്തതു മുതല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതു വരെയുള്ള ഗതാഗതക്കുറ്റങ്ങള്‍ പിടികൂടാന്‍ നിര്‍മിത ബുദ്ധിയുടെ സഹായേത്താടെയുള്ള ന്യൂജന്‍ എന്‍ഫോഴ്മെന്റ് സംവിധാനം നിരത്തുകളിലേക്ക്. 720 കേന്ദ്രങ്ങളിലാണ് ഇവ സ്ഥാപിക്കുന്നത്. നിലവില്‍ കാമറകളും ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുമാണ് മോേട്ടാര്‍ വാഹനവകുപ്പിനുള്ളത്. ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലാതെ തന്നെ ഗതാഗത ലംഘനങ്ങളെല്ലാം പിടികൂടി കണ്ട്രോള് റൂമില്‍ എത്തിക്കുെമന്നതാണ് ഒാേട്ടാമാറ്റിക് നമ്ബര്‍ പ്ലേറ്റ് റെകഗ്നിഷന്‍ (എ.എന്‍.പി.ആര്) സൗകര്യത്തോടും നിര്‍മിതബുദ്ധിയുടെ സഹായത്തോടെയുമുള്ള ട്രാഫിക് എന്‍ഫോഴ്സ്െമന്റ് സംവിധാനത്തിെന്റ പ്രത്യേകത.
ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര, ബൈക്കുകളില്‍ മൂന്നുപേരുടെ സഞ്ചാരം, നിയമലംഘിച്ചുള്ള പാര്‍ക്കിങ്, വണ്‍വേ തെറ്റിക്കല്‍, മൊബൈല്‍ ഉപേയാഗിച്ചുള്ള ഡ്രൈവിങ്, അമിതവേഗം എന്നിവയെല്ലാം സ്വയം തിരിച്ചറിയും. മെഷീന് ലേണിങ് സാേങ്കതികവിദ്യ ഉപയോഗിച്ചാണ് കുറ്റങ്ങള്‍ ഏതെല്ലാമെന്നതും സ്വഭാവവും ഒാണ്‍ലൈന്‍ സംവിധാനത്തെ പഠിപ്പിച്ചതെന്ന് േജായന്റ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഹെല്‍മറ്റില്ലാത്തവരെ കണ്ടെത്തുന്നതിനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ സംവിധാനമെത്തുന്നത്.
ഇന്‍ഷുറന്‍സ്, പുകപരിശോധന രേഖകളിലേക്കും കണ്ണെത്തും
വാഹനങ്ങളുടെയെല്ലാം വിവരങ്ങള്‍ ഉള്ളടങ്ങുന്ന കേന്ദ്ര ഉപരിതല മന്ത്രാലയത്തിെന്റ വാഹന്‍ പോര്ട്ടലിെന്റ വിവര ശേഖരവുമായി (ഡാറ്റാബേസ്) പുതിയ ഒാണ്‍ലൈന്‍ സംവിധാനം ബന്ധിപ്പിച്ചിട്ടുണ്ട്. ഒാേട്ടാമാറ്റിക് നമ്ബര്‍ പ്ലേറ്റ് റെകഗ്നിഷന്‍ സംവിധാനം വഴി വാഹനത്തിെന്റ പെര്‍മിറ്റ്, പുകപരിശോധന സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് അടക്കം രേഖകള്‍ ഉദ്യോഗസ്ഥരില്ലാതെ സംവിധാനം സ്വയം പരിശോധിക്കും.
പ്രവര്‍ത്തനരീതി
നിരവധി ഡിജിറ്റല്‍ സംവിധാനങ്ങളടങ്ങുന്ന ഒാണ്‍ലൈന്‍ ശൃംഖലയാണ് ന്യൂജന്‍ ട്രാഫിക് എഫോഴ്സ്െമന്റ് സിസ്റ്റം. കാമറകളാണ് റോഡുകളില്‍ സ്ഥാപിക്കുക. മാസ്റ്റര്‍ കണ്‍ട്രോര്‍ റൂമിനു പുറെമ 14 ജില്ലകള്‍ക്കും പ്രേത്യകം കണ്ട്രോള് റൂമുകളുമുണ്ട്. കാമറകള്‍ പിടികൂടുന്ന നിയമലംഘനങ്ങള്‍ മാസ്റ്റര്‍ കണ്‍േട്രാള്‍ റൂമിെലത്തുകയും വാഹന്‍ സോഫ്റ്റ്വെയറിലെ വിവരങ്ങളില്‍നിന്ന് വാഹന ഉടമയുടെ വിവരങ്ങളടക്കം ജില്ല കണ്ട്രോള് റൂമിലേക്ക് കൈമാറുകയും ചെയ്യും.


