18 വയസ് തികഞ്ഞില്ലെങ്കിലും ഋതുമതിയെങ്കില്‍ ഒരു മുസ്ലിം പെണ്‍കുട്ടിക്ക് ആരെയും വിവാഹം കഴിക്കാം; ഹൈക്കോടതി

18 വയസ് തികഞ്ഞില്ലെങ്കിലും ഋതുമതിയെങ്കില്‍ ഒരു മുസ്ലിം പെണ്‍കുട്ടിക്ക് ആരെയും വിവാഹം കഴിക്കാം; ഹൈക്കോടതി

1 0
Read Time:6 Minute, 38 Second

ചണ്ഡീഗഡ്: ഋതുമതിയെങ്കില്‍ 18 വയസ് തികഞ്ഞില്ലെങ്കിലും ഒരു മുസ്ലിം പെണ്‍കുട്ടിക്ക് ആരെയും വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. ഇസ്ലാമിക വിശ്വാസവും മുസ്ലിം വ്യക്തി നിയമവും ഇതിന് അനുവാദം നല്‍കുന്നു എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

2021 ജനുവരി 21 ന് മുസ്ലിം ആചാരപ്രകാരം വിവാഹിതരായ 36 കാരനും 17 വയസ്സുള്ള പെണ്‍കുട്ടിയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ്കോടതിയുടെ നിരീക്ഷണം. ബന്ധുക്കളുടെ എതിര്‍പ്പില്‍ നിന്ന് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് ദമ്ബതിമാര്‍ കോടതിയെ സമീപിച്ചത്.

മുസ്ലിം നിയമമനുസരിച്ച്‌ 15 വയസ് തികഞ്ഞ വ്യക്തിക്ക് പ്രായപൂര്‍ത്തിയായതായി കണക്കാക്കാമെന്നും പെണ്‍കുട്ടിക്കോ ആണ്‍കുട്ടിക്കോ രക്ഷിതാക്കളുടെ ഇടപെടല്‍ കൂടതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാവാമെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.

പെണ്‍കുട്ടിയുടെ വിവാഹത്തിനുള്ള സ്വാതന്ത്ര്യം മുസ്ലിം വ്യക്തിനിയമപരിധിയില്‍ പെടുന്നതാണെന്നും കുടുംബാംഗങ്ങള്‍ക്ക് വിവാഹത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും കുടുംബാംഗങ്ങളുടെ എതിര്‍പ്പുള്ളതു കൊണ്ടു മാത്രം ദമ്ബതിമാര്‍ക്ക് നിയമം ഉറപ്പു നല്‍കുന്ന മൗലികാവകാശം നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

മുസ്ലിം വിവാഹവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളും വിവിധ കോടതി വിധികളും അടിസ്ഥാനപ്പെടുത്തിയായിരുന്നു ഹൈക്കോടതിയുടെ വിധി പ്രസ്താവം. താത്പര്യമുള്ള വ്യക്തിയുമായി വിവാഹക്കരാറിലേര്‍പ്പെടാന്‍ ഋതുമതിയായ പെണ്‍കുട്ടിക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സര്‍ ദിന്‍ഷാ ഫര്‍ദുന്‍ജി മുല്ലയുടെ മുഹമ്മദീയന്‍ നിയമതത്വങ്ങള്‍(Principles of Mohammedan Law)എന്ന പുസ്തകത്തിലെ 195-ാം വകുപ്പ് പരാമര്‍ശിച്ച്‌ കോടതി ചൂണ്ടിക്കാട്ടി.

സ്ഥിരബുദ്ധിയില്ലാത്തവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നിവരുടെ വിവാഹക്കരാറിലേര്‍പ്പെടാന്‍ രക്ഷിതാക്കള്‍ക്ക് അവകാശമുണ്ട്. മാനസികാരോഗ്യമുള്ളതും പ്രായപൂര്‍ത്തിയായതുമായവരുടെ പൂര്‍ണസമ്മതമില്ലാതെ നടക്കുന്ന വിവാഹത്തിന് നിയമസാധുത ഉണ്ടായിരിക്കില്ലെന്നും 195-ാം വകുപ്പില്‍ പറയുന്നു. ഋതുമതിയായതായുള്ള തെളിവുകളുടെ അഭാവത്തില്‍ 15 വയസ് പൂര്‍ത്തിയായ പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയായതായി കണക്കാക്കാമെന്നും വകുപ്പ് വ്യക്തമാക്കുന്നു.

നേരത്തേയും സമാനമായ വിധികള്‍ ഇന്ത്യയിലെ കോടതികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 2017 ജനുവരിയില്‍, പ്രായപൂര്‍ത്തിയാകാത്ത മുസ്‌ലിം പെണ്‍കുട്ടിയെ ശരിഅത്ത് നിയമപ്രകാരം വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ശരിഅത്ത് നിയമപ്രകാരം ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹം സാധുവാണെന്നും ജസ്റ്റിസ് ജി.ബി പാര്‍ദിവാല നിരീക്ഷിച്ചു. 15 വയസുള്ള മുസ്‌ലിം പെണ്‍കുട്ടിയുമായി ഒളിച്ചോടി വിവാഹം ചെയ്ത 21കാരനായ യുവാവിനെതിരെ നടപടിയാവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി വിധി.

15 വയസ് പ്രായമുള്ള മകളെ ജെയ്‌നുലബ്ദീന്‍ യൂസുഫ് ഗഞ്ജി എന്ന യുവാവ് തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പിതാവിന്റെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ 2016 നവംബര്‍ ജംമ്‌നാഗറിലെ ഒരു പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ പരാതി നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. നവംബര്‍ 9നാണ് ജൈനലുബ്ദീന്‍ പെണ്‍കുട്ടിയുമായി ഒളിച്ചോടി വിവാഹം ചെയ്തത്. ശരിയത്ത് നിയമപ്രകാരം വിവാഹം നടത്തുകയും ഒരുമിച്ച്‌ ജീവിതം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു കാണിച്ചാണ് പിതാവ് പരാതി എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗഞ്ജി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ല എന്നതിനു തെളിവായി വിവാഹ ഉടമ്ബടി ഹാജരാക്കുകയുമായിരുന്നു. ഇസ്‌ലാമിക നിയമപ്രകാരം ഋതുമതിയായ പെണ്‍കുട്ടിയുമായുള്ള വിവാഹം സാധുവാണെന്ന തരത്തില്‍ നേരത്തെ ഇതേ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ നിരീക്ഷണവും യുവാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതു പരിഗണിച്ച കോടതി യുവാവിനെതിരെ നടപടിയെടുക്കാനാവില്ലെന്നു വിധിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍ നടന്നിട്ടുണ്ടോ എന്നതുസംബന്ധിച്ച്‌ അന്വേഷിക്കാന്‍ പൊലീസിനു കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!