യു.എ.ഇ യുടെ ചൊവ്വാദൗത്യം വിജയം ; നേട്ടം കൈവരിച്ച ആദ്യ അറബ് രാജ്യം

യു.എ.ഇ യുടെ ചൊവ്വാദൗത്യം വിജയം ; നേട്ടം കൈവരിച്ച ആദ്യ അറബ് രാജ്യം

0 0
Read Time:1 Minute, 32 Second

ദുബായ് : യുഎഇയുടെ ചൊവ്വാദൗത്യ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പാബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു . ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യവും ലോകത്തിലെ അഞ്ചാമത്തെ രാഷ്ടവുമാണു യുഎഇ . ഏഴു മാസത്തെ യാത്രയ്ക്കു ശേഷമാണു ഹോപ് പോബ് ചൊവ്വാഴ്ച രാത്രി ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചത് . പാബിന്റെ പരീക്ഷണ ദൗത്യങ്ങൾ ഉടൻ ആരംഭിക്കുമെന്നു യുഎഇ അറിയിച്ചു .
ഒരാഴ്ചയ്ക്കുള്ളിൽ ചിത്രങ്ങൾ അയച്ചു തുടങ്ങും . 3 അത്യാധുനിക സംവിധാനങ്ങളിലൂടെയാണു പര്യവേക്ഷണം നടക്കുക . ചൊവ്വയിലെ ഒരു വർഷം കൊണ്ട് ( അതായത് ഭൂമിയിലെ 687 ദിവസങ്ങൾ ) ഈ വിവരശേഖരണം ഏതാണ്ട് പൂർണമായി നടത്തും . ഇത്രയും ദിനങ്ങൾ ഹോപ് പാബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ തുടരും . ചുവപ്പൻ ഗ്രഹമായ ചൊവ്വയെ ഒന്നു ചുറ്റാൻ 55 മണിക്കൂറാണു ഹോപ് പാബിന് വേണ്ടിവരിക . ആയിരം കിലോമീറ്റർ അടുത്തുവരെ പോകാനാകും . 49,380 കിലോമീറ്റർ ആണ് ഭ്രമണപഥത്തിലെ ഏറ്റവും അകന്ന ദൂരം . 493 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ഹോപ് പ്രോബ് ചൊവ്വയിലെത്തിയത് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!