റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദ് നഗരിയെ ലോകത്തെ ഏറ്റവും വലിയ സാമ്ബത്തിക, വ്യാവസായിക നഗരിയാക്കുമെന്ന് പ്രഖ്യാപനം. സഊദി ഫ്യുച്ചര്‍ ഇന്‍വെസ്റ്റ്മെന്റില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പുതിയ പ്രഖ്യാനം നടത്തിയത്. പദ്ധതി പ്രഖ്യാപനം ഉടന്‍ നടക്കുമെന്നും ലോകത്തിലെ ഏറ്റവും വലിയ പത്ത് നഗര സമ്ബദ്‌വ്യവസ്ഥകളിലൊന്നായി റിയാദിനെ മാറ്റുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കിരീടാവകാശി പറഞ്ഞു. നാല് മാസത്തിനുള്ളില്‍ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്യുച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് നാലാം എഡിഷനില്‍ രണ്ടാം ദിനത്തില്‍ മുന്‍ ഇറ്റലി പ്രധാനമന്ത്രി മാറ്റിയോ റെന്‍സി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖരുമായുള്ള കൂടിക്കാഴ്ച്ചയിലാണ് സ്വപ്‌ന പദ്ധതികള്‍ കിരീടാവകാശി വിവരിച്ചത്.റിയാദിന് വേണ്ടി റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് രൂപീകരിക്കും. ലോകത്തിലെ ഏറ്റവും വലിയ 10 സമ്ബദ്‌വ്യവസ്ഥകളിലൊന്നായി റിയാദിനെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. സഊദി വിഷന്‍ 2030 ഓടെ റിയാദിലെ ജനസംഖ്യ പതിനഞ്ച് മില്യണ്‍ ആക്കുകയാണ് ലക്ഷ്യം. ലോകത്തെ ഏറ്റവും വലിയ വ്യാവസായിക നഗരി റിയാദില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയാദിന്റെ പാരിസ്ഥിതിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി വലിയ കരുതല്‍ ശേഖരം സൃഷ്ടിക്കും. സാമ്ബത്തിക, വ്യാവസായിക, ടൂറിസം വളര്‍ച്ചയില്‍ റിയാദിന് മികച്ച അവസരമാണ് വരാനിരിക്കുന്നത്.
ഞാന്‍ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു..ഏതാനും സ്വപ്‌ന പദ്ധതികള്‍ അവിടെയുണ്ടാകും. നിയോമില്‍ അവതരിപ്പിച്ചതുപോലുള്ള സ്വപ്‌ന പദ്ധതികള്‍ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഞങ്ങള്‍ അവതരിപ്പിക്കും. റിയാദിലും നിയോമിലും ജനസംഖ്യാ വളര്‍ച്ച കുറവാണ്. റിയാദില്‍ ഏതാനും പരിസ്ഥിതി പദ്ധതികളുമുണ്ടാകും. അവ പിന്നീട് പ്രഖ്യാപിക്കുമെന്നും കിരീടാവകാശി പറഞ്ഞു. നിയോം. റിയാദ് എന്നീ രണ്ടു നഗരികളിലായിരിക്കും തങ്ങളുടെ പ്രധാന നോട്ടമെന്നും അദ്ദേഹം പറഞ്ഞു.