Read Time:48 Second
www.haqnews.in
ദുബായ് : സമൂഹമാധ്യമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ദുബായ് പൊലീസിന്റെ പുതിയ മുന്നറിയിപ്പ് . കുറ്റക്കാർക്ക് 2 കോടിയോളം രൂപ ( 10 ലക്ഷം ദിർഹം ) വരെ പിഴയും തടവുമാണ് ശിക്ഷ . രണ്ടര ലക്ഷം ദിർഹം മുതലാണ് പിഴ ചുമത്തുക . ഏഴു വർഷം വരെ തടവും നൽകും . മതപരമായ മുദ്രകൾ , ഇസലാം സംബന്ധമായ ചിത്രങ്ങൾ , ആചാരങ്ങൾ സംബന്ധിച്ച കാര്യങ്ങൾ എന്നിവ പോസ്റ്റ് ചെയ്താൽ ശിക്ഷ ലഭിക്കും . അപകീർത്തികരമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുതെന്നു ആവർത്തിച്ച് നിർദേശിച്ചു .