വെല്ലിങ്ടണ്‍: വംശീയതക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് തുറന്നുപ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്.ന്യൂസിലാന്‍ഡിലെ പ്രമുഖ റേഡിയോ സ്റ്റേഷനായ ‘മാജിക് ടാല്‍കില്‍’ രാഷ്ട്രീയക്കാരനായ േജാണ്‍ ബാങ്ക്സ് നടത്തിയ പരാമര്‍ശങ്ങളാണ് ക്രിക്കറ്റ് ബോര്‍ഡിനെ ചൊടിപ്പിച്ചത്.
ന്യൂസിലാന്‍ഡിലെ വംശീയ ന്യൂനപക്ഷമായ മാവോരി സമുദായത്തിനെതിരെയാണ് ബാങ്ക്സ് വംശീയ പരാമര്‍ശങ്ങള്‍ നടത്തിയത്. മാവോരികള്‍ ശിലായുഗ വാദികളാണെന്നും ജന്മനാ ക്രിമിനല്‍, മദ്യപാദ വാസനയുള്ളവരാണെന്നും ബാങ്ക്സ് അധിക്ഷേപിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ വിശദീകരണം ആവശ്യപ്പെട്ട് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് റേഡിയോ സ്റ്റേഷനെ ബന്ധപ്പെട്ടു.ഇത് രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കും സംസ്കാരത്തിനും നിരക്കാത്തതാണെന്നും വ്യക്തമാക്കി. വംശീയ പരാമര്‍ശത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ റേഡിയോ സ്റ്റേഷനുമായുള്ള കരാര്‍ ഉടന്‍ റദ്ദാക്കുമെന്നും ക്രിക്കറ്റ് ബോര്‍ഡ് കര്‍ശനമായി താക്കീത് ചെയ്തു. ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിന്‍റെ മത്സരങ്ങള്‍ക്ക് തത്സമയ വിവരണം നല്‍കുന്നതുമായുള്ള കരാര്‍ മാജിക് ടാല്‍ക്കുമായി ബോര്‍ഡിനുണ്ട്.
സംഭവത്തിനുപിന്നാലെ വോഡഫോണ്‍, കിവി ബാങ്ക് തുടങ്ങിയവരും മാജിക്ക് ടാല്‍ക്കിനുള്ള പരസ്യം പിന്‍വലിച്ചിട്ടുണ്ട്.ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിംപള്ളിയിലുണ്ടായ വംശീയ അതിക്രമത്തിലും ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. വംശീയതക്കെതിരെ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് എടുക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നടപടിയില്‍ ഇന്ത്യയും ആസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഏറെ പഠിക്കാനുണ്ടെന്നര്‍ഥം.

വംശീയത പ്രക്ഷേപണം ചെയ്ത റേഡിയോ സ്റ്റേഷനെതിരെ ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്
Read Time:2 Minute, 42 Second