ന്യൂഡല്‍ഹി : രാജ്യത്തിന് മാതൃകയായി ആന്ധ്രയിലെ ഒരു മുസ്ലീം ഗ്രാമം. ഓരോ വീട്ടില്‍ നിന്നും സൈനിക സേവനത്തിനായി യുവാക്കളെ അയച്ചാണ് പ്രകാശം ജില്ലയിലെ ഈ മുസ്ലീം ഗ്രാമം മാതൃകയായിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധം മുതല്‍ കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ ചൈന യുദ്ധം നടന്നത് വരെ ഈ ഗ്രാമം പ്രാര്‍ത്ഥനകളോടെയാണ് കാത്തിരുന്നത്.
ഗ്രാമത്തിലെ ഓരോ വീട്ടില്‍ നിന്നും ഒരംഗത്തെയെങ്കിലും സൈനിക സേവനത്തിനായി അയയ്ക്കാറുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഈ പതിവിന് മാറ്റമില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു. രണ്ടാം ലോക മഹായുദ്ധത്തോടെയാണ് ഗ്രാമത്തില്‍ ഇത്തരത്തില്‍ സൈനിക പാരമ്ബര്യം ആരംഭിക്കുന്നത്.
നിലവില്‍ 86 കുടുംബങ്ങളാണ് ഇവിടെ ഉളളത്.
ഇതില്‍ 130 പേര്‍ രാജ്യത്തിന്റെ വിവിധ സൈനിക വിഭാഗങ്ങളിലായി സേവനം ചെയ്യുന്നു. വിവിധ കാലഘട്ടങ്ങളായി നടന്ന ഇന്ത്യ-പാക് യുദ്ധങ്ങളിലും ശ്രീലങ്കയിലെ സമാധാന ദൗത്യത്തിലും കാര്‍ഗില്‍ യുദ്ധത്തിലും ഉള്‍പ്പെടെ ഇവിടെ നിന്നുള്ള സൈനികര്‍ പങ്കാളികളായി.
ഗ്രാമത്തിലെ ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരാണ്. പലരും എംസിഎയും എംബിഎയും എന്‍ജിനീയറിംഗുമൊക്കെ കഴിഞ്ഞവര്‍. എങ്കിലും സൈനികസേവനം തന്നെയാണ് പുതുതലമുറയും ഇഷ്ടപ്പെടുന്നത്. ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്കും ഇക്കാര്യത്തില്‍ മറിച്ച് അഭിപ്രായമില്ല. പലരും സൈന്യത്തില്‍ ചേരാന്‍ കാത്തിരിക്കുന്നവരാണ്. വിവാഹിതരാകുമ്ബോഴും മറ്റ് ജോലിക്കാരെക്കാള്‍ ഇവര്‍ പരിഗണിക്കുന്നത് സൈനികരെയാണ്.

ഓരോ വീട്ടില്‍ നിന്നും സൈനിക സേവനത്തിനായി ഒരാൾ ; രാജ്യത്തിന് മാതൃകയായി ഈ മുസ്ലിം ഗ്രാമം
Read Time:2 Minute, 17 Second