തിരുവനന്തപുരം: മോേട്ടാര്വാഹനവകുപ്പിലെ ഒാണ്‍ലൈന്‍ സേവനങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്ക്കിെട ലൈസന്‍സ്, ആര്.സി അപേക്ഷകളില്‍ മുന്‍ഗണനാക്രമം അനുസരിച്ച് മാത്രം നടപടികള്‍ക്ക് സാധിക്കുംവിധത്തില്‍ സോഫ്റ്റ്വെയര് പരിഷ്കരിക്കുന്നു. ഗതാഗത കമീഷണറുടെ ശിപാര്‍ശ പരിഗണിച്ച് നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ (എന്‍.െഎ.സി) ഇത് സംബന്ധിച്ച ടെസ്റ്റ് മൊഡ്യൂള്‍ തയാറാക്കി.
ഒാഫിസുകളില്‍ ഇടനിലക്കാരുടെ സാന്നിധ്യവും കൈമടക്കിെന്റ സ്വാധീനവും മൂലം അപേക്ഷകള്‍ മുന്‍ഗണന പാലിക്കാതെ പരിഗണിക്കുെന്നന്നത് സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു.
നേരേത്ത അപേക്ഷ നല്കിയാലും ‘സ്വാധീന’മില്ലെങ്കില്‍ അപേക്ഷ നീങ്ങാത്ത അവസ്ഥയാണ് പലയിടങ്ങളിലും.
ഇൗ സാഹചര്യത്തില്‍ മുന്‍ഗണന ഉറപ്പാക്കുംവിധം വാഹന്‍, സാരഥി പോര്‍ട്ടലുകളില്‍ മാറ്റം വരുത്തണമെന്ന് ഗതാഗത കമീഷണറേറ്റ് എന്‍.െഎ.സിയോട് ശിപാര്‍ശ ചെയ്തിരുന്നു. ഇതോടെയാണ് പരിഷ്കരിച്ച മൊഡ്യൂള്‍ എന്‍.െഎ.സി തയാറാക്കിയത്. പരീക്ഷണാര്‍ഥം തയാറാക്കിയ മൊഡ്യൂള്‍ അടുത്തദിവസംതന്നെ ഗതാഗത കമീഷണറേറ്റിന് കൈമാറുമെന്നാണ് വിവരം. പരിശോധനകള്‍ പൂര്‍ത്തിയായാല്‍ ഒരാഴ്ചക്കകം പുതിയ സംവിധാനം യാഥാര്‍ഥ്യമാകും.
ഇതോടെ നേരിട്ട് അപേക്ഷ നല്കിയാലും ഇടനിലക്കാര്‍ വഴി സമീപിച്ചാലും ഒാണ്‍ലൈനില്‍ ഒരേ പരിഗണന മാത്രമേ ലഭിക്കൂ. ഒാഫിസുകളിലെ അനാവശ്യ ഇടപെടലുകളും കൈമടക്കും കുറക്കാനാകുമെന്നാണ് ഗതാഗത കമീഷണറേറ്റിെന്റ വിലയിരുത്തല്‍. അേപക്ഷ സമര്‍പ്പിക്കല്‍ ഒാണ്ലൈനിലായെങ്കിലും ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടുന്ന ഭാഗത്ത് മുന്‍ഗണന പാലിക്കാതെ ഇഷ്ടമുള്ള അപേക്ഷകള്‍ പരിഗണിക്കാന്‍ കഴിയുംവിധമാണ് നിലവിലെ ക്രമീകരണം. ലൈസന്‍സ്, ആര്.സി സേവനങ്ങള്‍ക്ക് ‘സ്റ്റാമ്ബ് ഒട്ടിച്ച കവര്‍ വാങ്ങല്‍’ ഒഴിവാക്കി പകരം ഒാണ്ലൈനാക്കാനുള്ള ഗതാഗതകമീഷണറേറ്റിെന്റ തീരുമാനം ചവിട്ടിയൊതുക്കാന്‍ ശ്രമം നടന്നെങ്കിലും ബദല്‍ ഇടപെടലുകളിലൂടെ മോേട്ടാര്വാഹനവകുപ്പ് മുന്നോട്ട് പോവുകയായിരുന്നു.

ലൈസൻസ്,ആർ.സി അപേക്ഷകളിൽ ഇനി ‘ഇടനില’ നടക്കില്ല; സോഫ്റ്റ് വെയറിൽ മുൻഗണനാ ക്രമം മാത്രം
Read Time:4 Minute, 0 Second