പാലക്കാട്: വിവാഹ ദിനത്തില്‍ ആവേശം അതിരുവിട്ടു. മോട്ടോര്‍ വാഹന നിയമങ്ങള്‍ കാറ്റില്‍ പറത്തി ബെന്‍സ് കാറില്‍ നഗരം ചുറ്റി പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ് നവ വധൂവരന്മാര്‍.
വിവാഹ ശേഷം ബെന്‍സ് കാറിന്റെ നമ്ബര്‍ പ്ലേറ്റ് മറച്ചുവെച്ച് ‘ജസ്‌റ്റ് മാരീഡ്’ എന്ന ബോര്‍ഡ് വെച്ചായിരുന്നു നവ ദമ്ബതികളുടെ നഗരപ്രദിക്ഷണം. പാലക്കാട് യാക്കര ഭാഗത്ത് നിന്നുമാണ് ‘ജസ്റ്റ് മാരീഡ്’ ബോര്‍ഡ് വച്ച ബെന്‍സ് കാര്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായത്.
സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു. വണ്ടിയുടെ ഗ്ലാസില്‍ ഒട്ടിച്ചിരിക്കുന്ന മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
ഇതേ വാഹനം തന്നെ നേരത്തെ നിയമലംഘനം നടത്തിയതിന് പിടികൂടിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പാലക്കാട് ആര്‍ ടി ഒ പി ശിവകുമാര്‍ പറഞ്ഞു.ഇതേ വാഹനമാണ് വീണ്ടും നിയമലംഘനം നടത്തിയതെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.