തൃശൂര്‍: ട്രെയിനില്‍ യാത്ര ചെയ്യുമ്ബള്‍ മഴ നനഞ്ഞ് പനി പിടിച്ചാല്‍ ആര്‍ക്കാണ് ഉത്തരവാദിത്തം ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് പറപ്പൂര്‍ സ്വദേശി പിഒ സെബാസ്റ്റ്യന്റെ കയ്യിലുള്ള ഉത്തരവ്. ട്രെയിനിന്റെ ജനാലയ്ക്ക് അടച്ചുറപ്പില്ലാത്തതിനാല്‍ നനഞ്ഞ് യാത്ര ചെയ്തയാള്‍ക്ക് അയ്യായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണ് തൃശ്ശൂര്‍ ഉപഭോക്തൃ കോടതി. പറപ്പൂര്‍ സ്വദേശി പിഒ സെബാസ്റ്റ്യന് നഷ്ടപരിഹാരം നല്‍കാനാണ് ദക്ഷിണ റെയില്‍വേയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2013 ജൂണ്‍ 29-നാണ് സെബാസ്റ്റ്യന്‍ ജനശതാബ്ദിയില്‍ തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെ യാത്ര ചെയ്തത്. മഴ കനത്ത് പെയ്തപ്പോള്‍ ജനല്‍ അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
സഹയാത്രികരും ഒരു കൈ നോക്കിയെങ്കിലും ഒന്നും നടന്നില്ല. നല്ല തിരക്കുള്ളതിനാല്‍ വേറെ സീറ്റും കിട്ടിയില്ല. ടിക്കറ്റ് ഇന്‍സ്പെക്ടറോട് പറഞ്ഞിട്ടും ഫലമില്ലാത്തതിനാല്‍ തിരുവനന്തപുരം വരെ നനഞ്ഞ് തന്നെ പോയി.
2014 ല്‍ പരാതി പരിഗണിച്ച കോടതി കഴിഞ്ഞ സെപ്തംബറിലാണ് പരാതിക്കാരന് 5000 രൂപയും കോടതിച്ചെലവിന് 3000 രൂപയും നല്‍കാന്‍ റെയില്‍വേയോട് നിര്‍ദേശിച്ചത്. പരാതിക്കാരന്റേത് കെട്ടിച്ചമച്ച കഥയാണെന്ന വാദം കോടതി അംഗീകരിച്ചില്ല. വിധി റെയില്‍വേയ്ക്ക് താക്കിതാണെന്ന ആശ്വാസത്തിലാണ് സെബാസ്റ്റ്യന്‍. കോടതി ഉത്തരവ് പരിശോധിച്ച ശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്നാണ് റെയില്‍വേ അധികൃതരുടെ പ്രതികരണം.
ട്രെയിനിന്റെ ജനാലയ്ക്ക് അടച്ചുറപ്പില്ലാത്തതിനാല്‍ മഴ നനഞ്ഞ് യാത്ര; യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
Read Time:2 Minute, 13 Second