ഇലക്‌ട്രിക് കാറുകളുടെ ഉപയോഗം കൂട്ടുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു; പ്രധാന കേന്ദ്രങ്ങളിൽ ചാര്‍ജിംഗ് സ്‌റ്റേഷനുകൾ

ഇലക്‌ട്രിക് കാറുകളുടെ ഉപയോഗം കൂട്ടുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു; പ്രധാന കേന്ദ്രങ്ങളിൽ ചാര്‍ജിംഗ് സ്‌റ്റേഷനുകൾ

0 0
Read Time:2 Minute, 51 Second

തൃശൂര്‍: കേരള സര്‍ക്കാരിന്റെ ഇലക്‌ട്രിക് വാഹന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇലക്‌ട്രിക് കാറുകളുടെ ഉപയോഗം കൂട്ടുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു. ഇലക്‌ട്രിക് കാറുകളുടെ പ്രവര്‍ത്തനത്തിന് പ്രധാന തടസ്സമായി നില്‍ക്കുന്നത് പബ്ലിക് ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ( ഫാസ്റ്റ് ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ) കുറവാണ്. ഇതിന് ഒരു പരിഹാരമെന്ന നിലയില്‍ അനെര്‍ട്ടും കേന്ദ്ര ഊര്‍ജ്ജമന്ത്രാലയത്തിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസസ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി യോജിച്ച്‌ കേരളത്തിലെ എല്ലാ ജില്ലകളിലും ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് നടപടിയായി.
കേരളത്തിലെ പ്രധാന റോഡുകളായ നാഷണല്‍ ഹൈവേ, സ്‌റ്റേറ്റ് ഹൈവേ, എം സി റോഡ് മറ്റ് പ്രധാന റോഡുകള്‍, താലൂക്ക് ആസ്ഥാനങ്ങള്‍ എന്നീ സ്ഥലങ്ങളിലാണ് ആദ്യ ഘട്ടമെന്ന നിലയില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.
കുറഞ്ഞത് 5 സെന്റ് സ്ഥലമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ പദ്ധതിയില്‍ പങ്കെടുക്കാം. പ്രധാന റോഡുകളുടെ സൈഡിലുള്ള അഞ്ചോ പത്തോ സെന്റ് സ്ഥലം 10 വര്‍ഷത്തേക്ക് അനെര്‍ട്ടിന് നല്കിയാല്‍ ഒരു യൂണിറ്റ് വൈദ്യുതിക്ക് 0.70 രൂപ നിരക്കില്‍ സ്ഥല വാടകയായി നല്‍കും. ഇതിനായി ഇ ഇ എസ് എല്‍ / അനെര്‍ട്ട് ന് കെ എസ് ഇ ബി യില്‍ നിന്നും സര്‍വ്വീസ് കണക്ഷന്‍ എടുക്കുന്നതിന് എന്‍ ഒ സി ലെറ്റര്‍ നല്‍കണം. 200 രൂപയുടെ മുദ്രപത്രത്തില്‍ എഗ്രിമെന്റ് വയ്ക്കണം.
സര്‍ക്കാര്‍ വകുപ്പുകളിലേയും പൊതുമേഖല സ്ഥാപനങ്ങളുടെയും ഉപയോഗിക്കാതെയുള്ള സ്ഥലവും ഇതിനായി പ്രയോജനപ്പെടുത്താം. കൂടാതെ നിഴല്‍രഹിത സ്ഥലം ലഭ്യമാണെങ്കില്‍ അവിടെ സൗരോര്‍ജ്ജ സംവിധാനവും ഒരുക്കണം. ഉപയോഗ്യശൂന്യമായ സ്ഥലം ലഭ്യമായ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകളിലോ, അനെര്‍ട്ടിന്റെ കേന്ദ്ര കാര്യാലയത്തിലെ ഇ മൊബിലിറ്റി സെല്ലിലോ ബന്ധപ്പെടണം. ഫോണ്‍: 9188119427, 9188119408.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!