230 കിലോയില്‍നിന്ന്​ ഒറ്റയടിക്ക്​ 75 കിലോയായി കുറച്ച് അദ്​നാന്‍ സമി ;  പൊണ്ണത്തടിയനാവാനുണ്ടായ കാരണവും വിവരിക്കുന്നു

230 കിലോയില്‍നിന്ന്​ ഒറ്റയടിക്ക്​ 75 കിലോയായി കുറച്ച് അദ്​നാന്‍ സമി ; പൊണ്ണത്തടിയനാവാനുണ്ടായ കാരണവും വിവരിക്കുന്നു

0 0
Read Time:3 Minute, 13 Second

മുംബൈ: കാഴ്ചയില്‍ ഏറെ മാറിപ്പോയ അദ്​നാന്‍ സമി ശരിക്കും ആളുകള്‍ക്കൊരു വിസ്​മയമായിരുന്നു. 230 കിലോ ഭാരമുണ്ടായിരുന്ന പൊണ്ണത്തടിയനായ സമി ‘തേരാ ചെഹ്​രാ’…അടക്കമുള്ള തകര്‍പ്പന്‍ പാട്ടുകളുമായി സംഗീത പ്രേമികളുടെ മുന്നിലെത്തിയപ്പോള്‍ ആ പാട്ടുകളുടെ മാസ്​മരികതക്കൊപ്പം ഗായകന്‍റെ രൂപഭാവങ്ങളും ആളുകള്‍ക്ക്​ കൗതുകമായി. എന്നാല്‍, ഒന്നര വര്‍ഷത്തോളം നീണ്ട കഠിനപരിശ്രമത്തിനൊടുവില്‍ തന്‍റെ പൊണ്ണത്തടി കുറച്ച്‌​ സമി തിരിച്ചെത്തിയപ്പോള്‍ പലര്‍ക്കും അദ്ദേഹത്തെ മനസ്സിലായതേയില്ല. 230 കിലോയില്‍നിന്ന്​ ഒറ്റയടിക്ക്​ 75 കിലോയായി കുറഞ്ഞാണ്​ അദ്​നാന്‍ സമി അതിശയം പകര്‍ന്നത്​.
പഴയ കാലത്തെ ചിത്രം കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ച്‌​ അദ്​നാന്‍ സമി തന്‍റെ പൊണ്ണത്തടിക്കുപിന്നിലെ കാരണം തുറന്നുപറഞ്ഞു.
ഒരുപാട്​ ഭക്ഷണം അകത്താക്കിയിരുന്നതുകൊണ്ടാണ്​ തടി വല്ലാതെ കൂടിപ്പോയതെന്നാണ്​ അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍. ഭാര്യ റോയ സമി ഖാന്‍ തയാറാക്കിയ മട്ടന്‍ സ്റ്റ്യൂവിന്‍റെ (നിഹാരി) ചിത്രം സമി ട്വിറ്ററില്‍ പോസ്റ്റ്​ ചെയ്​തിരുന്നു. ഇത്​ കണ്ട്​ ഒരു ആരാധകന്‍ കുറിച്ചതിങ്ങനെ -‘എണ്ണ വളരെ കൂടുതലാണ്​. കണ്ടിട്ട്​ ശരിയായ നിഹാരി പോലെയില്ല. എന്നാലും കഴിക്കണമോയെന്ന്​ നിങ്ങള്‍ക്ക്​ തീരുമാനിക്കാം; നിങ്ങ​ളുടെ ഇഷ്​ടം’.ഇതിന്​ മറുപടിയായാണ്​ സമി തന്‍റെ പഴയ ചിത്രവും അതിനൊപ്പം ഒരു കുറിപ്പും പോസ്റ്റ്​ ചെയ്​തത്​. ‘ശരിയാണോ? നിങ്ങള്‍ ഇതിനു താഴെ ഭയങ്കര തടിയനായ ഒരാളെ കാണുന്നുണ്ടോ? അത്​ ഞാനായിരുന്നു. ‘സെലറി’ കഴിച്ചിട്ടല്ല ഞാന്‍ അങ്ങനെയായത്​. ഒരുപാട്​ ഭക്ഷണം കഴിച്ചതാണ്​ ഞാന്‍ പൊണ്ണത്തടിയനാവാന്‍ കാരണം. ഭക്ഷണത്തെക്കുറിച്ച്‌​ എന്നോട്​ തര്‍ക്കിക്കാന്‍ വരരുത്​. അതില്‍ ഗവേഷണം നടത്തിയയാളാണ്​ ഞാന്‍. ഒരുപാട്​ തലമുറകള്‍ക്കുള്ള ഭക്ഷണം ഞാന്‍ ഇതിനകം തിന്നുകഴിഞ്ഞു. നിഹാരിയില്‍ എപ്പോഴും നെയ്യ്​ ഒരുപാടു ചേര്‍ക്കും’ -ഇതായിരുന്നു സമിയുടെ മറുപടി.
റൊട്ടി, ചോറ്​, ഉരുളക്കിഴങ്ങ്​, പഞ്ചസാര തുടങ്ങിയവയും ഏറെ കഴിക്കുമായിരുന്നുവെന്ന്​ മറ്റെരാളുടെ കമന്‍റിന്​ മറുപടിയായി സമി പറയുന്നു. കര്‍ശനമായ ഭക്ഷണ നിയന്ത്രണവും വ്യായാമവുമായി 16 മാസം ​െകാണ്ടാണ്​ സമി ശരീരഭാരം 75 കിലോ ആയി കുറച്ചത്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!