സാലിക് കവാടം കടക്കുന്നിന് മുൻപ് അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കുക; മുന്നറിയിപ്പ്

സാലിക് കവാടം കടക്കുന്നിന് മുൻപ് അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കുക; മുന്നറിയിപ്പ്

0 0
Read Time:4 Minute, 3 Second

ദുബൈ:
എമിറേറ്റിലെ സാലിക് കവാടങ്ങൾ കടക്കുന്നതിനു മുമ്പ് അക്കൗണ്ടിൽ മതിയായ തുകയുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് വാഹന ഉടമകളോട് അധികൃതർ. സാലിക് പിഴ ചുമത്തിയതായി ഇടക്കിടെ മൊബൈൽ സന്ദേശങ്ങൾ ലഭിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഓർമപ്പെടുത്തൽ.
വാഹനവുമായി ബന്ധപ്പെട്ട ഇടപാടുകൾ പൂർത്തീകരിക്കാനെത്തുമ്പോഴാണ് പലരും സാലിക്ക് പിഴ കൂടുതലുണ്ടെന്ന വിവരം അറിയുന്നത്. മൊബൈലിൽ എത്തിയ സന്ദേശം ശ്രദ്ധിക്കാത്തവരും പിഴ സംഖ്യകണ്ട് ഒരുവേള പകച്ചു പോകും,ഇത്തരം സാഹചര്യങ്ങൾ ഒഴിവാകാൻ സാലിക് പിഴ സംബന്ധിച്ചും എമിറേറ്റിലെ വിവിധ മേഖലകളിലുള്ള ടോൾ ഗേറ്റുകളെ കുറിച്ചും എല്ലാവർക്കും ഏകദേശ ധാരണ വേണമെന്നാണ് അധികൃതരുടെ അറിയിപ്പ്.

വാഹനം സാലിക് അക്കൗണ്ടിൽ മതിയായ തുകയില്ലാതെ ഒറ്റത്തവണ കവാടം കടന്നാൽ 50 ദിർഹമാണ് ആർടിഎ നിശ്ചയിച്ച പിഴ സംഖ്യ. എന്നാൽ നിയമലംഘന ദിനം മുതൽ അഞ്ചു ദിവസത്തിനുള്ളിൽ പണം നിക്ഷേപിച്ച് അക്കൗണ്ടിന്റെ ‘നില ഭദ്രമാക്കി’യാൽ പിഴയൊഴിവാകും

സാലിക്കിൽ റജിസ്റ്റർ ചെയ്യാത്ത വാഹനം ഒരു ദിവസം തന്നെ രണ്ട് തവണ ടോൾ ഗേറ്റ് കടന്നാൽ 100 ദിർഹമാണു പിഴ. എന്നാൽ അക്കൗണ്ടില്ലാതെ സാലിക്ക് കടന്ന ദിവസം മുതൽ 10 ദിവസത്തിനകം വാഹനം റജിസ്റ്റർ ചെയ്താൽ പിഴയുണ്ടാകില്ല. എന്നാൽ ഇതിനു ശ്രമിക്കാതെ മൂന്നാം തവണയും ടോൾ ഗേറ്റിലേക്ക് വാഹനവുമായെത്തിയാൽ പിഴ 200 ദിർഹമായിരിക്കും. ഒരു ദിവസം തന്നെ മൂന്നു തവണ നിയമലംഘനമുണ്ടായാൽ സാലിക്കിൽ അടയ്ക്കേണ്ട പിഴ 400 ദിർഹമായി ഉയരും….
ഒരിക്കൽ നിയമലംഘനം ചുമത്തപ്പെട്ട, സാലിക്കിൽ റജിസ്റ്റർ ചെയ്യാത്ത വാഹനവുമായി പലതവണ യാത്ര ചെയ്താലും 400 ദിർഹമായിരിക്കും പിഴയെന്നും അധികൃതർ സൂചിപ്പിച്ചു. ഒരിക്കൽ നിയമം ലംഘിച്ച വാഹനം ടോൾഗേറ്റ് റജിസ്ട്രേഷൻ പൂർത്തിയാക്കാതെ വീണ്ടും സാലിക്ക് കവാടങ്ങൾ കടക്കുന്നതു പിഴ വർധിക്കാൻ ഇടയാക്കും.

*എമിറേറ്റിൽ 8 സാലിക് കവാടങ്ങൾ …*

ഗർഹുദ്, അൽ മക്തൂം പാലങ്ങളിലും, സഫാ, എയർപോർട്ട് ടണൽ, അൽബർഷ, ജബൽ അലി, മേഖലകളിലേയും സാലിക് കവാടങ്ങളുണ്ട്. ഇതിനു പുറമേ മംസാറിൽ രണ്ട് ഭാഗങ്ങളിലായി ഓരോ ടോൾഗേറ്റുകളും ആർടിഎ സ്ഥാപിച്ചിട്ടുണ്ട്. സാലിക് പ്രീപെയഡ് കാർഡുകൾ വാഹനങ്ങളുടെ മുന്നിലെ ഗ്ലാസുകളിൽ പതിച്ചിരിക്കണമെന്നാണ് നിയമം.

റേഡിയോ തരംഗങ്ങൾ (RFID) വഴിയാണ് കവാടങ്ങൾ കടക്കുമ്പോൾ തുക പിടിച്ചെടുക്കുന്നത്. ഓരോ ഗേറ്റ് കടക്കുമ്പോഴും 4 ദിർഹമാണ് അക്കൗണ്ടിൽ നിന്നും ഈടാക്കുക. എന്നാൽ മംമ്സറിലെ ഇരു സാലിക് കവാടങ്ങളും ഒരു മണിക്കൂറിനകം വാഹനങ്ങൾ കവാടങ്ങൾ കടന്നാൽ ഒറ്റത്തവണ മാത്രമാണ് നിരക്ക് നൽകേണ്ടത്. വ്യാഴം രാത്രി 10 മുതൽ ശനി രാവിലെ ആറു വരെ അൽ മക്തൂം സാലിക് യാത്ര സൗജന്യമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!