എറണാകുളം: രോഹിത് വെമുല അനുസ്മരണവും സംസ്ഥാന നേതൃയോഗവും ഐ. എസ്. എഫ്. സംസ്ഥാന പ്രസിഡന്റ് സലാഹുദ്ദീൻ അയ്യൂബി ഉത്ഘാടനം ചെയ്തു.
ഫാസിസ്റ്റ് അജണ്ടയുടെ ഫലമായി രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാർത്ഥിയും ദലിത് നേതാവുമായ രോഹിത് വെമുലയുടെ ജീവിതവും സന്ദേശവും ഫാസിസ്റ്റ്-വിരുദ്ധ മതേതര വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ അനശ്വരമായി നിലനിൽക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തീവ്രവലതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങളുടെയും അനുകൂലികളുടെയും ക്രൂര പീഡനങ്ങളെ തുടർന്ന് അഞ്ച് വർഷങ്ങൾക്ക് മുൻപാണ് രോഹിത് വെമുല രക്തസാക്ഷിയായത്.
രാജ്യത്തെ വിദ്യാർത്ഥികളെ ക്രൂരമായ നിലയിൽ കരിമിയമങ്ങൾ ചാർത്തി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ ഫാസിസ്റ്റ് വിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഐക്യത്തോടെ പ്രതിരോധം സൃഷ്ടിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കണം എന്ന് സംസ്ഥാന നേതൃയോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു.
അസ്‌ലം സബാഹി അധ്യക്ഷത വഹിച്ചു, സുഹൈൽ മുഹമ്മദ്, സിയാദ് ഐക്കരപടി, ആഷിഫ് അലി മണ്ണാർക്കാട് തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.