സ്കൂളിൽ ഒന്നിച്ച് പഠിച്ച വനിതകളുടെ ഉല്ലാസ യാത്ര അവസാനിച്ചത് വൻ ദുരന്തത്തിൽ ; നൊമ്പരമായി അവസാന സെൽഫി

സ്കൂളിൽ ഒന്നിച്ച് പഠിച്ച വനിതകളുടെ ഉല്ലാസ യാത്ര അവസാനിച്ചത് വൻ ദുരന്തത്തിൽ ; നൊമ്പരമായി അവസാന സെൽഫി

0 0
Read Time:1 Minute, 28 Second

ബംഗളൂരു: സ്‌കൂളില്‍ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദയാത്രാ സംഘത്തിന്റെ മിനി ബസിലേക്കു മണല്‍ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ യാത്രക്കാരായ 12 പേരും ബസിന്റെ ഡ്രൈവറും മരിച്ചു. അഞ്ച് പേര്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ദാവനഗെരെ സെന്റ് പോള്‍സ് കോണ്‍വെന്റ് സ്‌കൂളിലെ 16 പൂര്‍വ വിദ്യാര്‍ത്ഥിനികളാണു ഗോവയിലേക്കുള്ള യാത്രയില്‍ അപകടത്തില്‍പ്പെട്ടത്.
മരിച്ചവരില്‍ നാല് പേര്‍ ഡോക്ടര്‍മാരാണ്മറ്റുള്ളവരും മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യന്നത്. എല്ലാവരും 40 ന് അടുത്ത് പ്രായക്കാരും പലരും അയല്‍വാസികളുമാണ്. കര്‍ണാടക ബിജെപി മുന്‍ എംഎല്‍എ ഗുരുസിദ്ധനഗൗഡയുടെ മരുമകള്‍ ഡോ. വീണ പ്രകാശും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഹുബ്ബള്ളി ധാര്‍വാഡ് ബൈപാസിലെ ഇട്ടിഗാട്ടി ക്രോസിലാണ് അപകടം. ബംഗളൂരു പുനെ ദേശീയ പാത 48 ന്റെ ഭാഗമായ ഇവിടെ അപകടങ്ങള്‍ പതിവാണെന്ന് പൊലീസ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
50 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!