ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ പൂര്‍ണമായി പരീക്ഷിക്കുന്നതിന് മുമ്ബ് ജനങ്ങള്‍ക്ക് നല്‍കരുതെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. മോദിയുടെ എല്ലാ മന്ത്രിസഭാംഗങ്ങള്‍ക്കും മരുന്ന് കമ്ബനി, ഡ്രഗ് കണ്‍ട്രോളര്‍ ഓഫിസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ ശേഷം ജനങ്ങള്‍ക്ക് നല്‍കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അനുമതി നല്‍കിയ കോവിഡ് വാക്സിനുകള്‍ 110 ശതമാനം സുരക്ഷിതമാണെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ വി.ജി. സോമാനി പറയുന്ന വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ”വാക്സിന്‍ മൂന്നാംഘട്ട പരീക്ഷണം നടത്തിയിട്ടില്ല.
ദീര്‍ഘകാല പാര്‍ശ്വഫലങ്ങളും പരീക്ഷിച്ചറിഞ്ഞിട്ടില്ല. എന്നിട്ടും 110% സുരക്ഷിതമാണെന്ന് ഡ്രഗ് കണ്‍ട്രോളര്‍ പറയുന്നു. മോദിയുടെ എല്ലാ മന്ത്രിസഭാംഗങ്ങള്‍ക്കും മരുന്ന് കമ്ബനി, ഡ്രഗ് കണ്‍ട്രോളര്‍ ഓഫിസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ ശേഷം ആളുകളെ ഇതിന് വിധേയമാക്കിയാല്‍ മതി” എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
രാജ്യത്ത് അനുമതി നല്‍കിയ കോവിഡ് വാക്സിനുകള്‍ 110 ശതമാനം സുരക്ഷിതമാണെന്നാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ വി.ജി. സോമാനി രാവിലെ അഭിപ്രായപ്പെട്ടടത്. വാക്സിന്‍ വന്ധ്യതക്ക് കാരണമാകുമെന്നത് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെകിന്‍റെ കോവാക്സിന്‍ എന്നിവയുടെ അടിയന്തര ഉപയോഗത്തിന് ഇന്ന് ഡി.സി.ജി.ഐ അനുമതി നല്‍കിയിരുന്നു.
സുരക്ഷ സംബന്ധിച്ച് ചെറിയ ആശങ്കയുണ്ടായാല്‍ പോലും ഞങ്ങള്‍ അനുമതി നല്‍കില്ല. ഇപ്പോഴത്തെ വാക്സിനുകള്‍ 110 ശതമാനം സുരക്ഷിതമാണ്. ചെറിയ പനി, വേദന, അലര്‍ജി എന്നീ പാര്‍ശ്വഫലങ്ങള്‍ എല്ലാ വാക്സിനുകള്‍ക്കും സാധാരണയായി കണ്ടുവരുന്നതാണ്. വന്ധ്യതയുണ്ടാക്കുന്നുവെന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാനമില്ലാത്തതാണ് -സോമാനി മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് വാക്സിനുകളായ കോവിഷീല്‍ഡിനും കോവാക്സിനുമാണ് ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. ഇതോടെ രാജ്യത്ത് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും.

ആദ്യം മോഡിയും അമിത്ഷായും വാക്സിൻ എടുക്കട്ടെ , എന്നിട്ട് മതി ജനങ്ങൾക്ക് ; പ്രശാന്ത് ഭൂഷണ്‍
Read Time:3 Minute, 9 Second