ചെന്നൈ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാവില്ല. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസമാണ് രക്തസമ്മര്‍ദത്തിലെ മാറ്റങ്ങള്‍ കാരണം ആശുപത്രിയിലായിരുന്ന രജനി വീട്ടിലേക്ക് തിരിച്ചെത്തിയത്. ഒരാഴ്ച്ച പൂര്‍ണ വിശ്രമമാണ് രജനീകാന്തിന് നിര്‍ദേശിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിലിറങ്ങാതെ തന്നെ പാര്‍ട്ടി രൂപീകരിക്കാതെ തന്നെ തനിക്ക് ജനങ്ങളെ സേവിക്കാന്‍ സാധിക്കുമെന്ന് രജനി വ്യക്തമാക്കി.
അതേസമയം ഏറെ പ്രതീക്ഷയോടെ രൂപം കൊണ്ട രജനി മുന്നേട്ര മണ്ഡ്രവും ഇതോടെ അനാഥമായിരിക്കുകയാണ്. നിരവധി ആരാധകര്‍ രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ആശുപത്രിയിൽ നിന്ന് വീട്ടില്‍ തിരിച്ചെത്തിയതോടെയാണ് അദ്ദേഹം തന്റെ തീരുമാനം അറിയിച്ചത്.

ആരാധകരെ നിരാശരാക്കി രജനീകാന്ത്; രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി
Read Time:1 Minute, 24 Second