ഗൾഫ് നാടുകളിൽ പ്രവാസീ വിവാഹം സജീവമാകുന്നു

ഗൾഫ് നാടുകളിൽ പ്രവാസീ വിവാഹം സജീവമാകുന്നു

0 0
Read Time:2 Minute, 52 Second

ദുബൈ: ലോകത്തിന്​ മുന്നില്‍ വലിയ സാധ്യതകള്‍ തുറന്നിട്ടാണ്​ മഹാമാരിയുടെ പ്രയാണം. ചെലവുചുരുക്കല്‍ മുതല്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ വരെ കോവിഡ്​ കൊണ്ടുവന്ന ശീലങ്ങളാണ്​. ഇവയുടെ കൂടെ ചേര്‍ത്തുവെക്കാവുന്ന കോവിഡ്​ കാല ​ട്രെന്‍ഡാണ്​ ഗള്‍ഫ്​ നാടുകളിലെ വിവാഹം.
മുന്‍പ്​ അപൂര്‍വമായി മാത്രമാണ്​ മലയാളി കുടുംബങ്ങള്‍ ഗള്‍ഫ്​ നാടുകളില്‍ വിവാഹം നടത്തിയിരുന്നത്​. എന്നാല്‍, 2020 ഇതും തിരിത്തിക്കുറിച്ചിരിക്കുന്നു. ഈ മഹാമാരിക്കാലത്ത്​ മാത്രം നൂറോളം വിവാഹങ്ങള്‍ക്ക്​ പ്രവാസലോകം വിരുന്നൊരുക്കി. അടുത്ത മൂന്ന്​ വര്‍ഷത്തിനുള്ളില്‍ ഗള്‍ഫിലെ പ്രവാസി വിവാഹം സര്‍വസാധാരണമാകുമെന്നാണ്​ വിലയിരുത്തല്‍.
വധുവും വരനും കുടുംബാംഗങ്ങളും ഇവിടെയാണെങ്കില്‍ വിവാഹം നടത്താന്‍ മാത്രം എന്തിന്​ നാട്ടിലേക്ക്​ പോകണം എന്നാണ്​ ഇപ്പോഴത്തെ ചിന്ത.
വസ്​ത്രങ്ങളായാലും സ്വര്‍ണമായാലും വിത്യസ്​തതകളുടെ സംഗമകേന്ദ്രമാണ്​ ഗള്‍ഫ്. ഏത്​ രാജ്യത്തുള്ളവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും എന്നതാണ് ഗള്‍ഫ് രാജ്യങ്ങളുടെ പ്രത്യേകത.
ഇവിടെയുള്ള ആഭരണങ്ങളുടെ വൈവിധ്യമാണ്​ മറ്റൊരു പ്രധാന ആകര്‍ഷണം. വസ്​ത്രങ്ങളായാലും സ്വര്‍ണമായാലും, കുറഞ്ഞ നിരക്കില്‍ ഗുണനിലവാരവും വെത്യസ്​തതകളുമുള്ള സെലക്ഷന്‍ ഇവിടെ ലഭ്യമാണ്​. പരമ്ബരാഗത ശൈലിമുതല്‍ മോസ്​റ്റ്​ മേഡേണ്‍ ട്രെന്‍റ്​ വരെ ഇവിടെ സുലഭം. മലബാര്‍ ഗോള്‍ഡില്‍ വധുവി​െന്‍റ ഇഷ്​ടത്തിനനുസരിച്ചാണ് ആഭരണങ്ങളുടെ​ ഡിസൈന്‍ തയാറാക്കുന്നത്​.
മുഖത്തിനും ശരീരത്തിനും ഇണങ്ങുന്ന ഡിസൈന്‍ പറഞ്ഞുകൊടുത്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രത്യേക വെഡിങ്​ പാക്കേജുകളും ജൂവലറികള്‍ നല്‍കുന്നുണ്ട്​. ലോകത്തിലെ എല്ലാതരം ആഭരണങ്ങളും വസ്​ത്രങ്ങളും ഭക്ഷണവും ലഭിക്കുമെന്നത്​ ഗള്‍ഫ്​ നാടുകളിലെ വിവാഹത്തിന്​ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. കുറഞ്ഞ ചെലവില്‍ ഓഡിറ്റോറിയങ്ങളും ഭക്ഷണവും യാത്രസൗകര്യങ്ങളും ഒരുക്കുന്ന ടൂര്‍ ഓപറേറ്റര്‍മാരും ഇവന്‍റ്​ മാനേജ്​മെന്‍റുകളും പുതിയ മാര്‍ക്കറ്റില്‍ സജീവമാണ്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!