സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം അതിരുകടക്കുന്നു;  നിയമനടപടിയുമായി എം.എ.യൂസഫലി

സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം അതിരുകടക്കുന്നു; നിയമനടപടിയുമായി എം.എ.യൂസഫലി

0 0
Read Time:2 Minute, 9 Second

ദുബൈ: സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് വ്യവസായി എം.എ.യൂസഫലി. അതേസമയം രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ദുബൈയില്‍ പറഞ്ഞു.

ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം അപവാദ പ്രചാരണം കണ്ടിട്ടില്ല. നെഗറ്റീവ് പ്രചരിപ്പിക്കുകയെന്നത് ചിലരുടെ ശീലമായി മാറിയിരിക്കുകയാണ്. ഇന്ത്യക്കാര്‍ക്ക് അഭിപ്രായ സ്വാതന്ത്യമുണ്ടെങ്കിലും 30,000 മലയാളികളടങ്ങുന്ന സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി വ്യക്തിഹത്യയ്ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും. ഇനിയെല്ലാം കോടതി തീരുമാനിക്കട്ടെയെന്നും വ്യവസായി എംഎ യൂസഫലി പറഞ്ഞു.

ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് തന്റെ നയം. കക്ഷിരാഷ്ട്രീയത്തിലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനും താത്പര്യമില്ലെന്നും ട്വന്റി 20യുടെ വിജയത്തിന്റെ പശ്ചാതലത്തില്‍ യൂസഫലി വ്യക്തമാക്കി. കൊവിഡ് കാരണം ഉദ്ദേശിച്ച മുന്നേറ്റമുണ്ടാക്കാന്‍ ഈ വര്‍ഷം ലുലു ഗ്രൂപ്പിന് സാധിച്ചിട്ടില്ലെന്ന് യൂസഫലി പറഞ്ഞു. വാക്സിന്‍ വരുന്നതോടെ എല്ലാം അവസാനിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച വൈറസ് റിപോര്‍ട്ട് ചെയ്യപ്പെട്ടതിനെതുടര്‍ന്ന് പല രാജ്യങ്ങളും ലോക്ഡൗണ്‍ ആയതോടെ ആ പ്രതീക്ഷ അസ്ഥാനത്തായതായും അദ്ദേഹം പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!