കർഷക സമരം 25-ാം ദിവസത്തിലേക്ക്; നിലപാട് കടുപ്പിച്ച് കർഷകർ

കർഷക സമരം 25-ാം ദിവസത്തിലേക്ക്; നിലപാട് കടുപ്പിച്ച് കർഷകർ

0 0
Read Time:1 Minute, 42 Second

ന്യൂഡൽഹി: കർഷക സമരം 25-ാം ദിവസത്തിലേക്ക് കടന്നു. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ നിലപാടിലാണ് കർഷകർ, അതേസമയം, കർഷകരുമായി വീണ്ടും ചർച്ചയ്ക്ക് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ.
പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് കർഷകർ രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയതോടെ കേന്ദ്രസർക്കാറും കർഷകരും തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്. ഇന്നലെ രാത്രി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തി. ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവ് ചൗധരി ബിജേന്ദ്ര സിംഗ് കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രി കേന്ദ്രകൃഷിമന്ത്രിയെ കണ്ടത്. മൂന്നു ദിവസത്തിനകം കർഷകരുമായി വീണ്ടും കേന്ദ്ര സർക്കാർ ചർച്ച നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മനോഹർ ലാൽ ഖട്ടർ പറഞ്ഞു. സുപ്രിംകോടതിയിലെ കേസിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് അഭിഭാഷകരുമായി കർഷക സംഘടനകളുടെ ചർച്ച തുടരുകയാണ്. ഡൽഹി- ആഗ്ര , ഡൽഹി -രാജസ്ഥാൻ ദേശീയപാത ഉപരോധവും, തിക്രി, ഗാസിപൂർ, ചില്ല അതിർത്തികളിൽ സമരവും ശക്തമായി തുടരുകയാണ്.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!