കൊല്ലം: ചിഹ്നം പതിച്ച മാസ്‌ക്കുമായി പ്രിസൈഡിങ് ഓഫിസര്‍. അരിവാള്‍ ചുറ്റിക ചിഹ്നമുള്ള മാസ്‌ക്ക് ധരിച്ചാണ് എത്തിയത്. യു.ഡി.എഫ് കൊല്ലം കൊറ്റങ്കര പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന വാര്‍ഡിലാണ് സംഭവം. സംഭവം അന്വേഷിക്കുമെന്ന് വരണാധികാരി അറിയിച്ചു.
അതിനിടെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് രംഗത്തെത്തി. കടുത്ത ചട്ടലംഘനമാണ് നടന്നിരിക്കുമെന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിങ് നടക്കുന്നത്.
രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്.
കര്‍ശന നിയന്ത്രണങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
മാസ്‌കിട്ട് ഗ്യാപ്പിട്ട് വോട്ടര്‍മാരുടെ നീണ്ട നിര തന്നെയുണ്ട് ആദ്യ മണിക്കൂറുകളില്‍. ആദ്യ മണിക്കൂറില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണ പ്രതിപക്ഷത്തെ നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. വന്‍ വിജയം നേടുമെന്ന് ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും.

പാർട്ടി ചിഹ്നം പതിച്ച മാസ്‌ക്കുമായി പ്രിസൈഡിങ് ഓഫിസര്‍; നടപടിയെടുക്കാൻ കലക്ടർ നിർദ്ദേശം നൽകി
Read Time:1 Minute, 53 Second