Read Time:1 Minute, 14 Second
ഷാർജ:
കോവിഡ് 19 സ്ക്രീനിംഗ് സെൻററിൽ സേവനം ചെയ്യുന്ന ഷാർജ KMCC വളണ്ടിയർമാർ UAE യുടെ 49 – മത് ദേശീയ ദിനം ഒരു മീറ്റർ നീളമുള്ള UAE ദേശീയപതാക ആലേഖനം ചെയ്ത കേക്ക് മുറിച്ച് ആഘോഷിച്ചു.
കോവിഡ് 19 സ്ക്രീനിംഗ് സെൻർ ടെൻ്റിൽ നടന്ന ചടങ്ങിൽ ഷാർജ ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്, ഷാർജ പോലീസ് അധികാരികൾ പങ്കെടുത്തു.
ഷാർജ KMCC കോർഡിനേറ്റർ അബ്ദുല്ല കാമാം പാലം വളണ്ടിയർ വിംഗ് ചെയർമാൻ മുജീബ് തൃക്കണാപുരം, ജനറൽ കൺവീനർ ഷാഫി തച്ചങ്ങാട്, ക്യാപ്റ്റൻ ഹക്കീം കരുവാടി, ടെൻ്റിലെ സജീവ സാന്നിധ്യങ്ങളായ താഹ ചെമ്മനാട് ,സലാം മങ്കട, റസാഖ് മാണിക്കോത്ത്.ഷംസു കുബണൂർ ‘ കരീം തെക്കെപ്പുറം ,സാദിഖ് മലപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.പ്രശസ്ത ടിക് ടോക് താരം ഹയ്ഫ മറിയം ചടങ്ങിൽ സന്നിഹിതയായിരുന്നു.