Read Time:1 Minute, 1 Second
കുമ്പള:
ത്രിതല പഞ്ചയത്ത് തെരഞ്ഞെടുപ്പിൽ കാസറഗോഡ് ബ്ലോക്ക് പഞ്ചയത്തിലേക്ക് ജനവിധി തേടുന്ന സാമൂഹിക ജീവകാരുണ്യ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന അഷ്‌റഫ് കർള ആരിക്കാടി ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി.
ക്ലബുകൾ, കോളനികൾ എന്നിടങ്ങൾ സന്ദർശിച്ചു. കുണ്ടങ്ങറഡുക്ക, എസ് സി കോളനി ,ആരിക്കാടി കടവത്ത്, കുമ്പോൽ പി കെ നഗർ, കാർള എസ് സി കോളനി, കളത്തൂർ, ബന്നങ്കളം ,ഉളുവാർ എന്നിടങ്ങൾ സന്ദർശിച്ചു. ജില്ലാ , വാർഡ് യു. ഡി. എഫ് സ്ഥാനർത്ഥികളും, യുഡിഎഫ് നേതാക്കളും സംബന്ധിച്ചു.
ഉജാർ വാർഡ് യു.ഡി.എഫ് സ്ഥാനർത്ഥി സുന്ദര ആരിക്കാടിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് അഷ്‌റഫ് കർള ഉദ്ഘാടനം ചെയ്തു.