ദുബൈ: നീണ്ട 40 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ സ്വന്തം ജന്മനാട്ടിൽ ശിഷ്ട ജീവിതം കഴിച്ച് കൂട്ടുന്നതിന് വേണ്ടി പ്രവാസം അവസാനിപ്പിച്ച് യാത്ര പോകുന്ന കളനാട് കോഴിത്തിടിൽ മൊയ്തു ഹാജിക്ക് ദുബൈ ചെമനാട് പഞ്ചായത്ത് കെഎംസിസി കമ്മിറ്റി സ്നേഹഷ്മളമായ യാത്രയയപ്പ് നൽകി
പ്രവാസത്തിന്റെ ആയാസങ്ങൾക്കിടയിലും ഹരിത പ്രസ്ഥാനത്തെയും പ്രവർത്തകരെയും ചേർത്ത് പിടിച്ച മൊയ്ദു ഹാജി കളനാട്, നാടിന്റെയും നാട്ടാരുടേയും എല്ലാ നന്മയിലും തന്റേതായ സംഭാവനകൾ അർപ്പിച്ച അതുല്യ വ്യക്തിത്വത്തിനുടമയാണ്
കാസറഗോഡ് ജില്ലാ കെ എം സി സി ആക്റ്റിംഗ് പ്രസിഡന്റ റാഫി പള്ളിപ്പുറം ഉത്ഘാടനം ചെയ്ത പരിപാടി ജില്ലാ സെക്രട്ടറി അബ്ബാസ് കെപി കളനാട് അധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ഉപഹാരം സമ്മാനിച്ചു ജില്ലാ ട്രെഷറർ ഹനീഫ് ടി ആർ പൊന്നാട അണിയിച്ചു. കെഎംസിസി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്ബഷീർ പെരുമ്പള സ്വാഗതം പറഞ്ഞു സെക്രട്ടറി റിസ്വാൻ കളനാട് നന്ദിയും പറഞ്ഞു.
ചടങ്ങിൽ കളനാട് ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുല്ല ഹാജി കോഴിത്തിടിൽ, അസീസ് മദ്രാസ്, മുനീർ ആയമ്പാറ, റിയാസ് തളങ്കര, ആസിഫ് ബലൂചി, ഇബ്രാഹിം ബാരിക്കാട്, കെ പി സത്താർ, മജീദ് ബേക്കൽ, അയ്യങ്കോൽ മുഹമ്മദ് കുഞ്ഞി ഹാജി, അഷ്റഫ് ഹാജി ഖുദ്റത്, മൂസ തുടങ്ങിയർ സംബന്ധിച്ചു.