പളളിക്ക്  സ്ഥലം നൽകിയത് മാധവ മെനോൻ,നിർമ്മിച്ച് നൽകിയത് സാബിറ യൂസുഫലി മതസൗഹാർദ്ദത്തിന്റെ റോൾ മോഡലായി നെട്ടൂർ

പളളിക്ക് സ്ഥലം നൽകിയത് മാധവ മെനോൻ,നിർമ്മിച്ച് നൽകിയത് സാബിറ യൂസുഫലി മതസൗഹാർദ്ദത്തിന്റെ റോൾ മോഡലായി നെട്ടൂർ

0 0
Read Time:3 Minute, 7 Second

നെട്ടൂര്‍ (എറണാകുളം): നെട്ടൂരില്‍ ദേശീയപാതയോരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ‘മസ്ജിദുല്‍ ഹിമായ’ക്ക്​ മാനവസൗഹൃദത്തി​െന്‍റ തേനൂറും കഥ പറയാനുണ്ട്​. നാല്‍പതാണ്ടുമുമ്ബ്​ നെട്ടൂര്‍ പൂണിത്തുറ സ്വദേശി ഡാന്‍സര്‍ കെ. മാധവമേനോനാണ്​ പള്ളിക്ക്​ സ്​ഥലം നല്‍കിയത്​. പിതാവ് ഇട്ടിരാരിച്ച മേനോക്കിയുടെ സ്മരണക്ക്​ മാധവമേനോന്‍ ദാനമായി നല്‍കുകയായിരുന്നു. ഇപ്പോള്‍, ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ പത്നി സാബിറ യൂസഫലി, ത​െന്‍റ മാതാവി​ന്‍െറ സ്​മരണക്ക്​ പള്ളി പുനര്‍നിര്‍മിച്ചു.

അറേബ്യന്‍ മാതൃകയില്‍ പുനര്‍നിര്‍മിച്ച മസ്ജിദുല്‍ ഹിമായയുടെ ഉദ്ഘാടനം എം.എ. യൂസഫലി നിര്‍വഹിച്ചു. സാഹോദര്യത്തി​ന്‍െറ തണലിലാണ് ഇസ്​ലാമും ക്രിസ്തുമതവുമൊക്കെ നമ്മുടെ രാജ്യത്ത് വളര്‍ന്നതെന്ന് യൂസഫലി പറഞ്ഞു.

ക്ഷേത്രങ്ങളും പള്ളികളും ചര്‍ച്ചുകളും തൊട്ടുരുമ്മി നില്‍ക്കുന്നത് സൗഹൃദത്തി​ന്‍െറ കാഴ്​ചയാണ്​. സഹവര്‍ത്തിത്വവും സാഹോദര്യവും ഈ കാലഘട്ടത്തി​ന്‍െറ ആവശ്യമാണ്. എല്ലാ മതസ്ഥരെയും സ്വീകരിച്ച പാരമ്ബര്യമുള്ള മഹത്തായ രാജ്യമാണ് നമ്മു​േടതെന്നും അദ്ദേഹം പറഞ്ഞു.
പു​ന​ര്‍​നി​ര്‍​മി​ച്ച നെ​ട്ടൂ​ര്‍ മ​സ്ജി​ദു​ല്‍ ഹി​മാ​യ​യു​ടെ ഉ​ദ്ഘാ​ട​നം ലു​ലു ഗ്രൂ​പ് ചെ​യ​ര്‍​മാ​ന്‍ എം.​എ. യൂ​സഫ​ലി ഓ​ണ്‍​ലൈ​നായി നി​ര്‍​വ​ഹി​ക്കു​ന്നു

ചടങ്ങില്‍ മസ്ജിദുല്‍ ഹിമായ പ്രസിഡന്‍റ്​ പി.കെ. അബ്​ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി കെ. ബാബു, കെ.ബി. മുഹമ്മദ്കുട്ടി മാസ്​റ്റര്‍, മസ്ജിദുല്‍ ഹിമായ സെക്രട്ടറി സി.എ. ഷംസുദ്ദീന്‍, വൈസ് പ്രസിഡന്‍റ്​ എം.എ. നൗഷാദ് എന്നിവര്‍ സംസാരിച്ചു. ഖതീബ് അഫ്സല്‍ മാഫി ദുആയും സുഹൈല്‍ ദാരിമി ഖിറാഅത്തും നിര്‍വഹിച്ചു.

മൂന്ന് നിലയിലായി 16,000 ചതുരശ്ര അടിയിലാണ്​ പള്ളിയുടെ നിര്‍മാണം. താഴത്തെ നിലയില്‍ ശീതീകരിച്ച പള്ളിയില്‍ മൂന്നുനിലയിലുമായി 1800 പേര്‍ക്ക് ഒരേസമയം പ്രാര്‍ഥിക്കാം. യാത്രക്കാരായ സ്ത്രീകള്‍ക്ക് പ്രാര്‍ഥനക്ക്​ പ്രത്യേക സൗകര്യവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. 1978 ഒക്ടോബര്‍ 10നായിരുന്നു ആദ്യപള്ളിയുടെ ശിലാസ്ഥാപനം. 1981 നവംബര്‍ 22ന് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!