Read Time:1 Minute, 15 Second
അല്‍ഐന്‍: യുഎഇയില്‍ രണ്ടിടങ്ങളിലുണ്ടായ ക്വാഡ് ബൈക്ക് അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് അറിയിച്ചു. സുരക്ഷാ മാര്‍ഗനിദേശങ്ങള്‍ അവഗണിക്കുന്നതാണ് രണ്ട് അപകടങ്ങള്‍ക്കും കാരണമായത്. അല്‍ഐനിലെ നഹല്‍ ഏരിയയിലുണ്ടായ അപകടത്തില്‍ സ്വദേശി യുവാവാണ് മരിച്ചത്. മറ്റൊരാള്‍ക്ക് പരിക്കേറ്റു. സീഹ് സബ്റയിലുണ്ടായ
മറ്റൊരു അപകടത്തിലും യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്നയാളിന് പരിക്കുണ്ട്. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങൾ ലംഘിക്കരുതെന്ന് നിരന്തരം ബോധവത്കരണങ്ങള്‍ നടത്തിയിട്ടും ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
സുരക്ഷാ മാര്‍ഗനിദേശങ്ങള്‍ അവഗണിക്കുന്നതാണ് രണ്ട് അപകടങ്ങള്‍ക്കും കാരണമായത്. അല്‍ഐനിലെ നഹല്‍ ഏരിയയിലുണ്ടായ അപകടത്തില്‍ സ്വദേശി യുവാവാണ് മരിച്ചത്.