ശിഹാബ് തങ്ങൾ ഓർമ്മകളിലെ മരുപ്പച്ച – അഡ്വ. മുഹമ്മദ് അൽ അവാമി അൽ മൻസൂരി
ഷാർജ: കേരളത്തിന്റെ സാമുഹിക-രാഷ്ട്രീയ-മത രംഗത്ത് തങ്കലിപികളാല്‍ എഴുതപ്പെട്ട നാമമായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് ശിഹാബ് തങ്ങളുടെ മകന്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എഴുതിയ കണ്ണീരിന്റെ നനവുള്ള ഓര്‍മ്മ പുസ്തകം ‘ബാപ്പ ഓര്‍മ്മയിലെ നനവ്’ പ്രകാശനം ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക്ക് ഫയറില്‍ നടന്നു.
യു.എ.ഇയിലെ പ്രമുഖ നിയമ വിദഗ്ദനും ഗ്രന്ഥകാരനുമായ അഡ്വ. മുഹമ്മദ് അൽ അവാമി അൽ മൻസൂരി പുസ്തകത്തിൻ്റെ പ്രകാശനം യു.എ.ഇ കെ.എം.സി മുഖ്യ ഉപദേഷ്ടാവ് എ.പി ഷംസുദ്ദീൻ ബിൻ മുഹ് യിദ്ദീന് ആദ്യ കോപ്പി നൽകി നിർവഹിച്ചു.
ഇന്ത്യാ അറബ് സൗഹൃദം ഒരു നിത്യ വസന്തമായി നിലനിൽക്കുവാൻ സ്തുദ്യർഹമായ സേവനം ചെയ്ത മർഹൂം ശിഹാബ് തങ്ങൾ എന്നും സ്മരണകളിലെ മരുപ്പച്ചയായി നിലകൊള്ളുന്ന മഹൽ വ്യക്തിത്വമാണ് അഡ്വ. മുഹമ്മദ് അൽ അവാമി അൽ മൻസൂരി പറഞ്ഞു.
ഒരു വ്യക്തി എന്നതിലുപരി എല്ലാവർക്കും തങ്ങൾ സ്നേഹ തണലായി നിലകൊണ്ടുവെന്നത് പ്രത്യേകം സ്മരണിയമാണ്.
തങ്ങളുടെ സ്മരണകൾ നിലനിറുത്താൻ സമൂഹം നടത്തിവരുന്ന ഒട്ടു വളരെ പ്രവർത്തനങ്ങളുടെ ഭാഗമായി തങ്ങളുടെ പുത്രൻ സയിദ് ബശീർ അലി ശിഹാബ് തങ്ങൾ രചിച്ച ഗ്രന്ഥം പ്രകാശനം ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് ഡോ. പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി പി.കെ അൻവർ നഹ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് ഇ. പി ജോൺസൺ, ഹമീദ് (ഷാർജ കെഎംസിസി ), അഡ്വ സാജിദ് അബൂബക്കർ (ദുബൈ കെഎംസിസി ), എ സി ഇസ്മായിൽ , ചാക്കോ ഇരിങ്ങാലക്കുട, പുന്നാക്കൻ മുഹമ്മദലി (ഇൻകാസ് യു.എ.ഇ) ഷുഹൈബ് തങ്ങൾ, എ.ബി. ആർ അകാദമി ചെയർമാൻ ഡോ. പി.ടി അബ്ദു റഹ്മാൻ മുഹമ്മദ്, കൺസൾട്ടന്റ് മുഅയ്യദ്, ഷിയാസ് സുൽത്താൻ, പി.വി ജാബിർ, മുൻസിർ അറ്റ്ലസ്, ലിപി അക്ബർ എന്നിവർ സംബന്ധിച്ചു. ശിഹാബ് തങ്ങളുടെ പൈതൃക വേരുകള്‍, അന്തര്‍ദേശീയവിദ്യാഭ്യാസം, ഭൂഖാണ്ഡാന്തരയാത്ര, കേരളീയ ജനതയുടെ സ്വസ്ത ജീവിതത്തിന് കാവല്‍ നിന്ന് ശിഹാബ് തങ്ങളെടുത്ത നിലപാടുകള്‍, രാഷ്ട്രീയത്തിലെ വെതിരുക്തമായ ഇടപെടുലുകള്‍, ശിഹാബ് തങ്ങളുടെ നര്‍മ്മം, അശരണര്‍ക്കായുള്ള നിതാന്ത ജാഗ്രന്ത എന്നിവയുള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ബഷീറലി തങ്ങളുടെ അവിസ്മരണീയമായ ഓര്‍മ്മകളാണ് പുസ്തകം. കോഴിക്കോട് ആസ്ഥാനമായുള്ള ലിപി പബ്ലിക്കേഷനാണ് പുസ്തകം പ്രസാധനം ചെയ്തിട്ടുള്ളത്.
ഫോട്ടോ അടിക്കുറിപ്പ്: ശിഹാബ് തങ്ങളെ കുറിച്ച് മകന്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എഴുതിയ ‘ബാപ്പ ഓര്‍മ്മയിലെ നനവ്’ പുസ്തകത്തിൻ്റെ പ്രകാശനം അഡ്വ. മുഹമ്മദ് അൽ അവാമി അൽ മൻസൂരി എ.പി ഷംസുദ്ദീൻ ബിൻ മുഹ് യിദ്ദീന് ആദ്യ കോപ്പി നൽകി നിർവഹിക്കുന്നു. ഡോ. പുത്തൂർ റഹ്മാൻ, പി.കെ അൻവർ നഹ സമീപം