ആസാദനഗർ- ബ്ലാർകോഡ് – എരിയാൽ റോഡ് യാഥാർത്ഥ്യത്തിലേക്ക്; കാസറകോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീർ പ്രവർത്തി ഉദ്ഘാടനം ചെയ്തു

ആസാദനഗർ- ബ്ലാർകോഡ് – എരിയാൽ റോഡ് യാഥാർത്ഥ്യത്തിലേക്ക്; കാസറകോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീർ പ്രവർത്തി ഉദ്ഘാടനം ചെയ്തു

0 0
Read Time:1 Minute, 57 Second

ചൗക്കി :ആസാദനഗർ- ബ്ലാർകോഡ് – എരിയാൽ റോഡ് യാഥാർത്ഥ്യത്തിലേക്ക്. നാട്ടുക്കാരുടെ ചിരകാലഭിലാഷമായിരുന്ന ആസാദ നഗർ – ബ്ലാർകോഡ് – എരിയാൽ റോഡ് മെക്കാഡം ടാറിംഗ് യാഥാർത്ഥ്യമാകുന്നു. കാസറകോഡ് ജില്ലാ പഞ്ചായത്തിന്റെ നൂതന പദ്ധതിയിൽ ഉൾപെടുത്തി ഒരു ഗ്രാമ പഞ്ചായത്തിന്റെ റോഡ് മെക്കാഡം ചെയ്യുന്നത് ഇത് ആദ്യമായിട്ടാണ്. കാസറകോസ് ജില്ലാ വികസന പക്കേജിൽ നിന്നുമാണ് 1 കോടി 73 ലക്ഷം രൂപയുടെ പദ്ധതി പൂർത്തീകരിക്കുന്നത്. ജില്ലയിലെ മാതൃകാ റോഡായി അറിയപ്പെടും ഇത്.
വൈദ്യതി പോസ്റ്റ് മാറ്റുന്നത് സംബന്ധിച്ചുള്ള സാങ്കേതിക പ്രശ്നങ്ങളാലാണ് റോഡ് പ്രവൃത്തി ആരംഭിക്കാൻ താമസിച്ചത്. എല്ലാ സാങ്കേതിക പ്രശ്നങ്ങളും, പരിഹരിച്ചു ഈ മാസം 6നാണ് രാവിലെ 10 മണിക്ക് ബഹു: കാസറകോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീർ പ്രവർത്തി ഉത്ഘാടനം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ.ജലീൽ അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ലാ കളക്ടർ ബഹു: ഡി സജിത് ബാബു മുഖ്യാഥിതിയായി. കാസറഗോഡ് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി.രാജമോഹൻ , വികസന സ്ഥിരം സമിതി ചെയർമാൻ മുജീബ് കമ്പാർ , ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്.എച്ച്. ഹമീദ്, സുമയ്യ നിസാർ , ജന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!