ഉപ്പള: പഴമയുള്ള മാപ്പിളപ്പാട്ടിൽ കണ്ടു വരുന്ന തനിമയാർന്ന ഇശലുകൾ തിരിച്ചു വരുന്നതിൽ സന്തോഷമുണ്ടെന്നും അത്തരം പാട്ടുകൾ പുതിയ തലമുറകൾ ആസ്വദിക്കപ്പെടുന്നതിലും സ്വീകരിക്കുന്നതിലും മാറ്റങ്ങൾ പ്രകടമായിട്ടുണ്ടന്നും “വട്ടത്തിൽ പങ്ക… ” പോലുള്ള പാട്ടുകൾ പുതിയ കാലം ഏറ്റെടുത്തതിൽ നിന്നും നമുക്ക് മനസ്സിലാക്കാമെന്നും ഗൾഫിലെ പ്രമുഖ മലയാളി എഴുത്ത്കാരനും മാധ്യമ പ്രവർകനുമായ കെ എം അബ്ബാസ് പറഞ്ഞു.
ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഉപ്പളയിൽ സംഘടിപ്പിച്ച മർഹും പി.ടി.അബ്ദുറഹിമാൻ സ്മാരക അവാർഡ് ഗാന രചയിതാവും സംഗീത സംവിധായകനുമായ ഷുക്കൂർ ഉടുമ്പുന്തലക്ക് സമ്മാനിച്ച ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അബ്ബാസ്.
മാപ്പിളപ്പാട്ടിലെ ഒട്ടുമിക്ക നല്ല രചനകളിലുള്ള പാട്ടുകളും മഹത്തായ സംസ്കാരവും സന്ദേശവും നൽകുന്ന ഗാനങ്ങളായി മാറിയിട്ടുണ്ട് .പി.ടി.യെന്ന അനുഗ്രഹീത കവിയിലൂടെ ഒരു പാട് നല്ല ഗാനങ്ങൾ കൈരളിക്ക് ലഭിച്ചിട്ടുമുണ്ട്. മൂല്യമുള്ള എഴുത്തിലൂടെ കവിതയുടെ കസവണിഞ്ഞ ഗാനങ്ങൾ ഈ കാലത്തും നൽകാൻ പുതിയ തലമുറയിലെ എഴുത്തുകാരനായ ഷുക്കൂറിന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിൻ്റെ ഗാനങ്ങൾ തന്നെ നമുക്ക് തെളിവായ് നിൽക്കുന്നു. പി.ടിയെ പോലുള്ളവരുടെ പാഥയിലൂടെ സഞ്ചരിക്കുന്ന ഷുക്കൂറിന് ദുബൈ മലബാർ കലാ സാംസ്കാരിക വേദി പി ടി യുടെ പേരിൽ നൽകുന്ന അവാർഡ് തികച്ചും അർഹിക്കുന്നതാണെന്നും കെ എം പറഞ്ഞു.
ഷുക്കൂറിനോടൊപ്പം യൂട്യൂബിലെ വൈറൽ താരം റിസാ ഫൈസലിനെയും ദുബായ് മലബാർ കലാ സാംസ്കാരിക വേദി ആദരിച്ചിരുന്നു .ഉപ്പള സി എഛ് സൗദത്തിൽ നടന്ന ചടങ്ങിൽ മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എ മൂസ അന്ത്യക്ഷത വഹിച്ചു. എം സി ഖമറുദ്ദീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ദുബൈ മലബാർ കലാ സാംസ്കാരിക വേദി ഗ്ലോബൽ ജനറൽ കൺവീനർ അഷ്റഫ് കർള സ്വാഗതം പറഞ്ഞു ശുക്കൂർ ഉടുമ്പുന്തലക്കുള്ള ഉപഹാരം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വി എം മുനീർഹാജിയും രിസാ ഫൈസലിനുള്ള ഉഹാരം ജില്ലാ പഞ്ചയാത്ത് അംഗം മുംതാസ് സമീറയും നൽകി. ദേശീയ കാർ റാലി ജേതാവ് മൂസ ഷരീഫ് മൊഗ്രാൽ വാണിജ്യ പ്രമുഖരായ ഗോൾഡ് കിംഗ് ഹനീഫ്, അബു തമാം എന്നിവർ മുഖ്യാതിഥി ആയിരുന്നു. അഡ്വക്കറ്റ് സകീർ അഹമദ്, എം എസ് എ സത്താർ, സൈനുദ്ദീൻ അട്ക്ക ചെമ്മി പഞ്ചാര, മുഹമ്മദ് ഉപ്പള ഗേറ്റ്, എ കെ ആരിഫ് , ബി എം മുസ്‌തഫ ,ഖലീൽ മാസ്റ്റർ, ശാഹുൽ ഹമീദ് ബന്തിയോട്, ഷാഫി ഹാജി പൈവളികെ, ശാഹുൽ ഹമീദ് , ജമീല സിദ്ദീഖ്. റിയാസ് ഉപ്പള എന്നിവർ സംബന്ധിച്ചു. വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുത്ത കരവിരുതിൽ കൗതുകം തീർത്ത ആയിഷത്ത് തഹ്ലിയ ,സുസ്‌ന , കണ്ണൂർ യൂനിവേഴ്‌സിറ്റി SDM ബി കോം പരീക്ഷയിൽ ഉന്നത വിജയം നേടിയ സൈനബ, അസ്രീന നിരവധി രോഗികൾക്കു കാലങ്ങളായി രക്‌തം നൽകി വരുന്ന ശാഹുൽ ഹമീദ് പെരിങ്കടി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു റഹീം പള്ളം നന്ദി പറഞ്ഞു.

തനിമയാർന്ന മാപ്പിളപ്പാട്ടുകൾ തിരിച്ചു വരുന്നു ; കെ എം അബ്ബാസ്
Read Time:4 Minute, 24 Second