മോസ്ക്കോ:
പാര്‍ക്കിന്‍സണ്‍സ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്‍ ഭരണത്തില്‍ നിന്ന് മാറി നില്‍ക്കുമെന്ന് സൂചന. 68കാരനായ പുട്ടിന് നടക്കുമ്പോള്‍ കാലുകള്‍ക്ക് വേദനയും കൈകള്‍ക്ക് വിറയലും ഉളളതായാണ് റിപ്പോര്‍ട്ടുകള്‍.
‘അദ്ദേഹത്തിന്റെ കാര്യങ്ങളില്‍ ഏറെ സ്വാധീനമുളള ഒരു കുടുംബം അദ്ദേഹത്തിനുണ്ട്. ഭരണ കൈമാറ്റത്തിന്റെ കാര്യം അദ്ദേഹം ജനുവരിയില്‍ പ്രഖ്യാപിച്ചേക്കും’, പ്രൊഫസര്‍ വളേരി സോളോവെ. പുട്ടിന്റെ കാമുകിയും രണ്ട് പെണ്‍മക്കളും അദ്ദേഹം ഭരണത്തില്‍ നിന്ന് വിട്ട് ആരോഗ്യം ശ്രദ്ധിക്കാനാണ് ആവശ്യപ്പെടുന്നത്.
കഴിഞ്ഞ 20 വര്‍ഷമായി ഇടവേളകള്‍ ഇല്ലാതെ റഷ്യന്‍ പ്രധാന മന്ത്രിയോ പ്രസിഡന്റോ ആയി തുടര്‍ന്നുവരികെയാണ് വ്ളാഡിമര്‍ പുട്ടിന്‍. ഏറ്റവും ഒടുവില്‍ അദ്ദേഹം നിര്‍ദേശിച്ച ഭരണഘടന പരിഷ്‌കാരങ്ങള്‍ അനുസരിച്ച് 2036 വരെ അദ്ദേഹത്തിന് അധികാരത്തില്‍ നില്‍ക്കാന്‍ കഴിഞ്ഞേക്കും.
കാലുകള്‍ക്ക് വേദനയും കൈകള്‍ക്ക് വിറയലും ; റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ സ്ഥാനമൊഴിഞ്ഞേക്കും
Read Time:1 Minute, 23 Second