മലപ്പുറം: നിരപരാധിയായൊരു മലയാളി ഒരു മാസമായി ഉത്തര്‍പ്രദേശിലെ ജയിലഴിക്കുള്ളില്‍ കഴിയുകയാണെന്നും അദ്ദേഹത്തെ ആശ്രയിച്ച് ജീവിക്കുന്ന പ്രായമായ മാതാവിെന്റയും തെന്റയും കുഞ്ഞുങ്ങളുടെയും കണ്ണീര് കേരള മുഖമന്ത്രി കാണണമെന്നും യു.പിയില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പെന്റ ഭാര്യ. രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ്. സിദ്ദീഖിെന്റ കാര്യത്തില്‍ കേരള സര്‍ക്കാറിന് ഒന്നും ചെയ്യാനില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ഏറെ വേദനയുണ്ടാക്കുന്നു.
നിരപരാധിയുടെ കാര്യത്തില്‍ ഇങ്ങനെയല്ല പറയേണ്ടിയിരുന്നത്. നിത്യജീവിതത്തിന് പോലും നിര്‍വാഹമില്ലാതെ ഒരു കുടുംബം പ്രയാസപ്പെടുകയാണെന്നും റൈഹാനത്ത് കണ്ണീരോടെ പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
റൈഹാനത്ത് ഫേസ്ബുക്കില്‍ എഴുതുന്നു: ‘എന്‍റെ ഇക്കാ ജയിലഴികള്‍ക്കുള്ളിലായിട്ട് ഒരു മാസം ആവാറായി. നിരാശയും സങ്കടവും എന്നെ തളര്‍ത്തുന്നു. സുപ്രിംകോടതിയില്‍ ഉറ്റു നോക്കിയിയിരിക്കാണ് എെന്റ മിഴികളും മനസ്സും. വല്ലാത്ത ഒരു അവസ്ഥയിലൂടെയാ ഞാനിപ്പോ കടന്നുപോവുന്നത്. എെന്റ ഇക്കയുടെ അവസ്ഥ എന്താണ്, ഏതൊരാവസ്ഥയിലൂടെ ആണ് അദ്ദേഹം കടന്നുപോവുന്നത്, ഒന്നും അറിയില്ല… ചുറ്റും ഇരുട്ട് മാത്രം. മനസ്സാക്ഷിയുള്ളവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണേ. ഒരു നിരപരാധിക്കു വേണ്ടി… പടച്ചവനെ… അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും വരുത്തല്ലേ. ഓരോ പുലരിയിലും പ്രതീക്ഷയോടെ കാത്തിരിക്കും നല്ലതെന്തെങ്കിലും കേള്‍ക്കുമെന്ന്. അസ്തമയം അടുക്കുമ്ബോ ഞാനും അസ്തമിക്കും. അദ്ദേഹം വരും വൈകാതെ. ഇന്‍ഷാ അല്ലാഹ്. നീതിക്ക് വേണ്ടി ഞങ്ങളുടെ കൂടെ ഉണ്ടാവണേ”.
ഒക്ടോബര്‍ നാലിന് അര്‍ധരാത്രിയാണ് സിദ്ദീഖ് അവസാനം വീട്ടിലേക്ക് വിളിച്ചതെന്നും പിറ്റേന്ന് വിളിക്കാതെയായപ്പോള്‍ പ്രമേഹരോഗിയായ ഭര്‍ത്താവിന് വല്ല അപകടവും സംഭവിച്ചിട്ടുണ്ടാവുമെന്ന ഭയമായിരുന്നുവെന്നും റൈഹാനത്ത് പറഞ്ഞു. ഹാഥ്റസ് പെണ്‍കുട്ടിയുടെ ദുരന്തവിവരമറിഞ്ഞ് വാര്‍ത്തയെടുക്കാന്‍ പോവുമ്ബോഴാണ് നൂറ് ശതമാനം നിരപരാധിയായ സിദ്ദീഖിനെ അറസ്റ്റ് ചെയ്തത്.
ജാമ്യാപേക്ഷയില്‍ ഒപ്പിടീക്കാനും ആരോഗ്യവിവരം അറിയാനും ചെന്ന വക്കീലിനെ പൊലീസ് അങ്ങോട്ടും ഇങ്ങോട്ടും നടത്തി തിരിച്ചയക്കുകയായിരുന്നു. കാണാന്‍ അനുവദിച്ചില്ല. ദയനീയ സ്ഥിതിയിലാണ് കഴിയുന്നതെന്നതാണ് വക്കീല്‍ നല്‍കുന്ന വിവരം. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കേസുമായി മുന്നോട്ടുപോവുമ്ബോള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും എല്ലാവരും കൂടെനില്‍ക്കണമെന്നും റൈഹാനത്ത് കൂട്ടിച്ചേര്‍ത്തു.