കുമ്പള:സ്വദേശത്തും വിദേശത്തും സമൂഹത്തിന്റെ നാനാ മേഖലകളിൽ വിവിധ കെ എം സി സി കളുടെ പ്രവർത്തനങ്ങൾ മാതൃകാപരവും വിശിഷ്യാ വർത്തമാന കോവിഡ് കാലത്ത് ഇവരുടെ അർപ്പിതവും ആത്മാർത്ഥയും നിറഞ്ഞതും തുലനം ചെയ്യാൻ പറ്റാത്തതാണെന്നും ജീവകാരുണ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കെ എം സി സി പ്രവർത്തനങ്ങൾ അഭിനന്താർഹമാണന്നും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറർ അഷ്‌റഫ് കർള പ്രസ്താവിച്ചു.
കുമ്പള ലീഗ് ഓഫീസിൽ റിയാദ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ കുമ്പള പഞ്ചായത്തിലെ വിവിധ ധനസഹായങ്ങളുടെ വിതരണോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ബി എൻ. മുഹമ്മദ് അലി അദ്യക്ഷത വഹിച്ചു , ജനറൽ സെക്രട്ടറി അഷ്‌റഫ് കൊടിയമ്മ സ്വാഗതം പറഞ്ഞു, റിയാദ് മഞ്ചേശ്വരം മണ്ഡലം മുസ്ലിംലീഗ് നേതാക്കളായ ജാസിം കടമ്പാർ, ഇബ്രാഹിം കടമ്പാർ. ഹമീദ് തോട്ട, അലി ഹാജി മജ്ബൈൽ, ഹംസ ഉപ്പള, മുഹമ്മദ് പൈവളികെ , അബ്ദുൽ കാദർ. പെർവാഡ് , സൈനുദ്ദീൻ കുമ്പള എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷർ. ടി എം ഷുഹൈബ് നന്ദി പറഞ്ഞു.