കേരള പോലീസ് കാലത്തിന്റെ മാറ്റം ഉൾകൊള്ളുന്നു ; കെ എം അബ്ബാസ്

കേരള പോലീസ് കാലത്തിന്റെ മാറ്റം ഉൾകൊള്ളുന്നു ; കെ എം അബ്ബാസ്

0 0
Read Time:2 Minute, 6 Second

കുമ്പള : കേരളത്തിലെ പോലീസ് സേന ജനസേവകരായി മാറിയിട്ടുണ്ടെന്ന് ഗൾഫിലെ പ്രമുഖ മലയാളി മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസ് അഭിപ്രായപ്പെട്ടു .
മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ കുമ്പള പോലീസ് സീനിയർ സിവിൽ ഓഫീസർ മഹേന്ദ്രനെ ദുബൈ മലബാർ കലാ സാംസ്കാരിക വേദി ആദരിച്ച ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .
പഴയകാലത്തെ പോലീസ് സംവിധാനമല്ല ഇന്നുള്ളത് .ഉന്നത വിദ്യാഭ്യാസവും സമൂഹത്തോട് പ്രതിബദ്ധതയും ഉള്ള ധാരാളം ആളുകൾ സേനയിൽ എത്തിയിട്ടുണ്ട് .ഇത് പോലീസ് സേനയുടെ മുഖഛായ മാറ്റി .ആത്യന്തികമായി ജനസംരക്ഷകരാകണം പോലീസ് .കുറ്റകൃത്യങ്ങൾ തെളിയിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണമെന്ന് കെ എം അബ്ബാസ് പറഞ്ഞു .
മൊഗ്രാൽ പുത്തൂർ ഗ്രാമ പാഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് കമ്പാർ അധ്യക്ഷത വഹിച്ചു .കുമ്പള പഞ്ചായത് പ്രസിഡന്റ് പുണ്ഡരീകാക്ഷൻ ഉദ്ഘാടനം ചെയ്തു .കുമ്പള പഞ്ചായത് അസി സെക്രട്ടറി പി ടി. ദീപേഷ് , അസിസ്റ്റൻഡ് എഞ്ചിനീയർ ശരത് കുമാർ, അഷ്‌റഫ്‌ കൊടിയമ്മ, യുസഫ് ഉളുവാർ, സമീർ കുമ്പള ആശംസ അർപ്പിച്ചു. ദുബൈ മലബാർ കലാസാംസ്കാരിക വേദി ഗ്ലോബൽ ജനറൽ കൺവീനർ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു .
മഹേന്ദ്രന് കെ എം അബ്ബാസ് ഉപഹാരം നൽകി .കുമ്പള ഗ്രാമ പഞ്ചായത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി എൻ. മുഹമ്മദലി പൊന്നാട അണിയിച്ചു .ബി എ റഹ്‌മാൻ നന്ദി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!