തൃശൂര്‍: സിവില്‍ സപ്ലൈസ് കോര്പറേഷന് (സപ്ലൈകോ) റേഷന്‍കട ഏറ്റെടുക്കുന്നു. തിരുവനന്തപുരം നോര്‍ത്ത് സിറ്റി റേഷനിങ് ഒാഫിസ് പരിധിയില്‍ സെക്രേട്ടറിയറ്റിന് സമീപം പുളിമൂടില്‍ 119ാം നമ്ബര്‍ കടയാണ് ചൊവ്വാഴ്ച മുതല്‍ സപ്ലൈകോ നടത്തുക.
അനന്തരാവകാശികള്‍ ഇല്ലാത്തതിനാല്‍ ലൈസന്‍സ് റദ്ദായ കടയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്നത്. റേഷന്‍കട അസി. സെയില്‍സ്മാനും (എ.എസ്.എം) ദിവസ വേതന തൊഴിലാളിയും കൂടിയാണ് കട നടത്തുക. പരീക്ഷണം വിജയിച്ചാല്‍ വ്യാപിപ്പിക്കും.
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ വിവിധ മേഖലകളില്‍ റേഷന്‍കട ഏറ്റെടുക്കാന്‍ സപ്ലൈകോ ശ്രമിച്ചിരുന്നു. ഇതുസംബന്ധിച്ച് കോഴിക്കോട് മേഖല മാനേജര്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഡിപ്പോ മാനേജര്‍മാര്‍ക്ക് കത്തയച്ചത് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, പൊതുവിതരണ മന്ത്രി ഇക്കാര്യം നിഷേധിച്ചു. കട ഏറ്റെടുക്കാന്‍ സപ്ലൈേകാ വിമുഖതയും കാട്ടി.
ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരമുള്ള റേഷനിങ് ആരംഭിച്ചശേഷം ചെറിയ ശതമാനം റേഷന്‍കടക്കാര്‍ മേഖല ഉപേക്ഷിച്ചിരുന്നു. പുതിയ നിയമത്തില്‍ അനന്തരാവകാശ നിയമനം ഇല്ലാതാവുമോ എന്ന ഭയത്താല്‍ 65 കഴിഞ്ഞ ലൈസന്‍സികള്‍ കടകള്‍ അനന്തരാവകാശികള്‍ക്ക് കൈമാറി. ഭക്ഷ്യഭദ്രത നിയമമനുസരിച്ച് വനിതാ സംഘങ്ങള്‍ക്കും സൊസൈറ്റികള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും റേഷന്‍കട നടത്താം.
ഇത് ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നാണ് വകുപ്പ് വിശദീകരണം. അനന്തരാവകാശികള്‍ ഇല്ലാത്ത കടകളും ഒപ്പം, ലൈസന്‍സ് ശാശ്വതമായി സസ്െപന്‍ഡ് ചെയ്യുന്ന കടകളുമാണ് ഏറ്റടുക്കുന്നത്. നേരത്തെ കുടുംബശ്രീക്ക് നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍, റേഷന്‍ വ്യാപാരി സംഘടനകള്‍ നീക്കം പരാജയപ്പെടുത്തി.
പൊതുമേഖലയില്‍ റേഷന്‍കടകള്‍ വരുന്നതോടെ സര്‍ക്കാറിെന സമ്മര്‍ദത്തിലാക്കുന്ന അടച്ചിടല്‍ അടക്കം സമരങ്ങള്‍ ഇല്ലാതാക്കാനാവുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. അതേസമയം, പൊതുമേഖലയിലെ റേഷന്‍കട തങ്ങളുടെ അവകാശങ്ങള്‍ കവരുന്നതാണെന്നും പ്രതിഷേധിച്ച് ചൊവ്വാഴ്ച കരിദിനം ആചരിക്കുമെന്നും റേഷന്‍വ്യാപാരി സംഘടനകള്‍ അറിയിച്ചു.