ദുബൈ: ഏറ്റെടുത്ത പദ്ധതികൾ വിജയകരമായും സമയബന്ധിതമായും നടപ്പാക്കുന്ന ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി മികച്ച സംഘാടനത്തിന്റെ മാതൃകയാണെന്ന് ദുബൈ കെ എം സി സി കാസറഗോഡ് ജില്ലാ വെൽഫെയർ സ്കീം ക്യാമ്പയിൻ ജനറൽ കൺവീനർ ഇസ്മായിൽ നാലാംവാതുക്കൽ അഭിപ്രായപ്പെട്ടു . പ്രമുഖ ഐ ടി വിദഗ്ധൻ കുഞ്ഞഹമ്മദ് മംഗൽപാടിക്ക് വെൽഫെയർ സ്കീം മെമ്പർഷിപ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെൽഫെയർ സ്കീം ക്യാമ്പയിൻ ആരംഭിച്ചത് മുതൽ ഓരോ ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളും ടാർഗറ്റ് നിശ്ചയിച്ചു കൊണ്ട് പരമാവധി മംഗൽപാടിക്കാരെ സ്കീം അംഗങ്ങളാക്കാനുള്ള സജീവപ്രവർത്തനത്തിലാണ്. സ്കീം മെമ്പറായിരിക്കെ മരണപ്പെടുന്നവരുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ ലഭിക്കുന്നതും മറ്റു റിട്ടയർമെന്റ്, ചികിത്സാ ആനുകൂല്യങ്ങളും ലഭിക്കുന്നതുമായ പദ്ധതിയാണ് വെൽഫെയർ സ്കീം.
ചടങ്ങിൽ ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം ട്രഷറർ ഇബ്രാഹിം ബേരികെ, വൈസ് പ്രസിഡന്റ് സുബൈർ കുബണൂർ, സെക്രട്ടറിമാരായ സൈഫുദ്ദീൻ മൊഗ്രാൽ, മുനീർ ബേരിക, കാസറഗോഡ് മണ്ഡലം സെക്രട്ടറി സുഹൈൽ കോപ്പ, മംഗൽപാടി പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് ജബ്ബാർ ബൈദല, ട്രഷറർ മുഹമ്മദ് കളായി, വർക്കിങ് പ്രസിഡന്റ് ഹാഷിം ബണ്ടസാല എന്നിവർ സംബന്ധിച്ചു.
മംഗൽപാടി പഞ്ചായത്ത് കെ എം സി സി മികച്ച സംഘാടനത്തിന്റെമാതൃക: ഇസ്മായിൽ നാലാംവാതുക്കൽ
Read Time:1 Minute, 55 Second