കാസറഗോഡ്:
ഒക്ടോബർ 26 മുതൽ 31 ലോക മലയാളിൾക്കായി സംഘടിപ്പിച്ച ഇൻറർനാഷണൽ ജൂനിയർ ഖിറാഅത്ത് മത്സരത്തിൽ
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 35 ഓളം കുട്ടികൾ പങ്കെടുത്തു.മൂന്ന്
റൗണ്ട്കളിലായി നടന്ന വളരെയധികം വാശിയേറിയ മത്സരത്തിൽ നിന്നുമാണ് വിജയികളെ തിരഞ്ഞെടുത്തത്.
ഒന്നാം സ്ഥാനം കാസർകോട് തെരുവത്തിലെ മുഹമ്മദ് ലുഖ്മാനും രണ്ടാം സ്ഥാനം ഇടുക്കി തൊടുപുഴയിലെ ഖമറുദ്ദീനും മൂന്നാം സ്ഥാനം കാസർകോട് ചൗക്കിയിലെ ഇർഫാൻ അഹമ്മദും,കാഞ്ഞങ്ങാട് മാണിക്കോത്തിലെ ഷഫാസ് അഹമ്മദും കരസ്ഥമാക്കി. സമാപന പരപാടിയിൽ കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള
സാംസ്കാരിക സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.പ്രോഗ്രാം ജനറൽ കൺവീനർ അൽ ഹാഫിള്
അബ്ദുൽ ഖയ്യൂം നജ്മിയുടെ അധ്യക്ഷതയിൽ മാലിക്ദിനാർ ജുമാ മസ്ജിദ് ഖത്തീബ് മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. മജ്ലിസ് എജ്യുക്കേഷൻ ട്രസ്റ്റി ഹാജി അബ്ദുൽ കരീം കോളിയാട് മുഖ്യാതിഥി ആയിരുന്നു. അബ്ദുല്ല മൗലവി പെരിങ്കടി,അസീസ് മാസ്റ്റർ ചേന്ദമംഗല്ലൂർ ആശംസ പ്രസംഗം നടത്തി. വിജയികൾക്കുള്ള ക്യാഷ് അവാർഡ് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുമെന്നും പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ അൽ ഹാഫിള് അബ്ദുൽ ഖയ്യൂം നജ്മി കൂട്ടിച്ചേർത്തു.
ത്വാഹിർ വാഫി സ്വാഗതവും മുഹ്യുദ്ദിൻ ഹസനി നന്ദിയും പറഞ്ഞു.