ദുബായ് : കോവിഡ് പ്രതിരോധ രംഗത്തു പകരം വെക്കാനില്ലാത്ത പ്രവർത്തനങ്ങളുമായി മുന്നേറുന്ന കാസറഗോഡ് ജില്ലയിലെ വൈറ്റ് ഗാർഡ് ടീമിന് ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി നൽകുന്ന പി പി ഇ അടക്കമുള്ള നൂറോളം മയ്യിത്ത് പരിപാലന കിറ്റ് നാളെ വൈകുന്നേരം 6 മണിക്ക് ജില്ലാ മുസ്ലിം ലീഗ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ വെച്ച് കൈമാറും.
കോവിഡ് ഭയം മൂലം എല്ലാവരും മാറി നിന്നപ്പോൾ ആദ്യ ഘട്ടങ്ങളിൽ ജനറൽ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകരുടെ സഹായത്തിനു എത്തിയ വൈറ്റ് ഗാർഡ് അംഗങ്ങൾ പിന്നീട് കോവിഡ് മരണങ്ങൾ ജില്ലയിൽ അധികരിച്ചപ്പോൾ മരണപെടുന്നവരുടെ മതം നോക്കാതെ അവരുടെ
മതാചാരപ്രകാരം സർക്കാരും ആരോഗ്യ വകുപ്പും നിർദേശിച്ച എല്ലാ നിബന്ധനകളും പാലിച്ചു കൊണ്ട്
മറവ് ചെയ്തു ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ നേടിയവരാണ്.
ജില്ലയിലെയും മണ്ഡലത്തിലെയും മുസ്ലിം ലീഗിന്റെയും മുസ്ലിം യൂത്ത് ലീഗിന്റെയും കെ എം സി സി യുടെയും പ്രധാന ഭാരവാഹികൾ പങ്കെടുക്കുമെന്നും ആദ്യ ഘട്ടത്തിൽ നൂറോളം കിറ്റുകൾ കൈമാറുമെന്നും ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ, ജനറൽ സെക്രട്ടറി നൂറുദീൻ ആറാട്ടുകടവ്, ട്രെഷർ സത്താർ ആലമ്പാടി, ആക്ടിങ് സെക്രട്ടറി സിദ്ദിഖ് ചൗക്കി എന്നിവർ അറിയിച്ചു.