സ്ത്രീകള്‍ക്കെതിരെ ബോളിവുഡ് താരം മുകേഷ് ഖന്ന നടത്തിയ പരാമര്‍ശം വിവാദത്തില്‍. ലൈംഗികാതിക്രമം പോലുള്ള സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സ്ത്രീകള്‍ക്കാണെന്നും വീട് പരിപാലിക്കുകയാണ് അവരുടെ ജോലിയെന്നും മുകേഷ് ഖന്ന പറയുന്നു. ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുകേഷ് ഖന്നയുടെ പരാമര്‍ശം. നിരവധി പേര്‍ മുകേഷ് ഖന്നയ്‌ക്കെതിരെ രംഗത്തെത്തി.
സ്ത്രീകള്‍ ജോലിക്ക് പോയി തുടങ്ങിയതോടെയാണ് ‘മീടൂ’ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സ്ത്രീകളുടെ ജോലി വീട് പരിപാലിക്കുക എന്നതാണ്. സ്ത്രീകള്‍ പുറത്തിറങ്ങി ജോലി ചെയ്ത് തുടങ്ങിയതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി. നിലവില്‍ പുരുഷനൊപ്പം നടക്കുന്നതിനെക്കുറിച്ചാണ് സ്ത്രീകള്‍ സംസാരിക്കുന്നതെന്നും മുകേഷ് ഖന്ന പറയുന്നു.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും മോചനത്തിനും വേണ്ടിയാണ് പലരും സംസാരിക്കുന്നത്. പക്ഷേ യഥാര്‍ത്ഥ പ്രശ്‌നത്തിന്റെ തുടക്കം എവിടെയാണ്? കുട്ടിയായിരിക്കുമ്ബോള്‍ തന്നെ ഒരാള്‍ സഹിച്ചു തുടങ്ങും. അതിന് കാരണം അയാള്‍ക്ക് അമ്മയുടെ കരുതല്‍ ലഭിക്കുന്നില്ല എന്നതാണ്. കുട്ടികള്‍ മുത്തശ്ശിക്കൊപ്പമായിരിക്കും എല്ലാ ദിവസവും ടിവി കാണുക. ഈ പ്രശ്‌നങ്ങളൊക്കെ നിലനില്‍ക്കെയാണ് പുരുഷന്മാര്‍ക്ക് ഒപ്പത്തിനൊപ്പം ജോലി ചെയ്യണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെടുന്നത്. അത് ശരിയല്ല, പുരുഷന്‍ പുരുഷനും സ്ത്രീ സ്ത്രീയുമാണെന്നും മുകേഷ് ഖന്ന പറയുന്നു.
ശക്തിമാന്‍ എന്ന എക്കാലത്തെയും ഹിറ്റ് പരമ്ബരയിലൂടെ ഇന്ത്യയാകെ ആരാധകരുടെ വ്യക്തിയാണ് മുകേഷ് ഖന്ന. നേരത്തെ ബോളിവുഡ് താരം സോനാക്ഷി സിന്‍ഹയ്‌ക്കെതിരെ ഖന്ന നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ഹിന്ദുപുരാണമായ രാമായണത്തെ കുറിച്ച് സോനാക്ഷി സിന്‍ഹയ്ക്ക് ഒന്നും അറിയില്ലെന്നായിരുന്നു മുകേഷ് ഖന്നയുടെ പ്രസ്താവന.