Read Time:1 Minute, 11 Second
ഹാഥ്റസിലേക്കുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെ.യു.ഡബ്ലു.ജെ സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകി. സിദ്ദീഖ് കാപ്പനെ കാണാൻ ഇതുവരെ അഭിഭാഷകന് അനുമതി നൽകാത്തതിനാൽ യു.പയിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്ന് കെ.യു.ഡബ്യു.ജെ ചൂണ്ടിക്കാട്ടി.
സിദ്ദിഖുമായി വീഡിയോ കോണ്ഫറൻസിലൂടെ സംസാരിക്കാൻ കുടുംബത്തെയോ അഭിഭാഷകനെയോ അനുവദിച്ചിട്ടില്ലെന്നും ജയിലിൽ സിദ്ധിഖിന്റെ ജീവൻ അപകടത്തിലാണെന്ന് ആശങ്കയുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. മഥുര ജയിലിലെ സാഹചര്യം അത്യന്തം ഭീതിതമാണെന്നും അക്കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.