കീറിയ മുഷിഞ്ഞ വസ്ത്രം ധരിച്ച് പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് പാടി പ്രശസ്തയായി മാറിയ രാണു മണ്ടാലിനെ അറിയാത്തവര്‍ ചുരുക്കം. മധുരമൂറുന്ന ശബ്ദം കൊണ്ട് ലോകത്തിന്റെ ഹൃദയം കവര്‍ന്ന രാണുവിന്റെ വീഡിയോ ക്ഷണനേരം കൊണ്ടാണ് വൈറലായത്.
എന്നാല്‍ റാണുവിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി റാണുവിനെ കുറിച്ച് ആര്‍ക്കും ഒരറിവുമില്ല. പേരും പ്രശസ്തിയും വന്നെങ്കിലും കൊറോണ ആയതോടെ പൊതു വേദികള്‍ കുറഞ്ഞ സാഹചര്യത്തില്‍ റാണുവിന്റെ തിരക്കും നഷ്ടപ്പെട്ടു.
ഇതോടെ പുതിയ വീട് ഉപേക്ഷിച്ച് റാണു പഴയ വീട്ടിലേയ്ക്ക് തിരിച്ചു പോയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
പ്രശസ്തയായ രാണു സംഗീത സംവിധായകന്‍ ഹിമേഷ് രെഷമ്മിയക്ക് വേണ്ടി മൂന്ന് പാട്ടുകള്‍ പാടി.ഇതിനിടെ തന്റെ പഴയ വീട്ടില്‍ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു.
ലോക്ക്ഡൗണ്‍ തുടങ്ങിയ സമയത്ത് ആളുകളെ സഹായിക്കുന്ന രാണുവിന്റെ ഒരു വിഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.പണവും മറ്റ് അവശ്യ വസ്തുക്കളും ഇവര്‍ ആളുകള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് രാണുവിനെ പറ്റി ഒരു വിവരവുമില്ലാതെയായി.
റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ പാട്ടുപാടിക്കൊണ്ടിരുന്ന രാണുവിന്റെ പാട്ട് ആദ്യം ശ്രദ്ധിച്ചത് ഒരു യാത്രികനാണ്.അയാള്‍ അവര്‍ പാടുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് രാണുവെന്ന ഗായികയെ ലോകം അറിഞ്ഞത്.ലതാമങ്കേഷ്‌കര്‍ പാടിയ എക് പ്യാര്‍ കാ നഗ്മാ ഹെയ് എന്ന ഗാനമായിരുന്നു രാണു മൊണ്ടാല്‍ റണാഗഡ് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാടിയത്.